CinemaGeneralIndian CinemaLatest NewsMollywood

എനിക്ക് ശരിയായി മെയ്ക്കപ്പ് ചെയ്തു തരാത്തതിന് മെയ്ക്കപ്പ് ആർട്ടിസ്റ്റിനെ മമ്മൂട്ടി വഴക്ക് പറഞ്ഞു: ബാബു ആന്റണി

ആക്ഷൻ ഹീറോയായി മലയാളികളുടെ മനസിലേക്ക് കയറിയ നടനാണ് ബാബു ആന്റണി. നായകനായും സഹനടനായും വില്ലനായും  മലയാള സിനിമയിൽ ബാബു ആന്റണി നിറഞ്ഞു നിന്നിരുന്നു. പിന്നീട്, താരം സിനിമയിൽ നിന്ന് ഇടവേളയെടുത്തു. ഇപ്പോൾ, ഒമർ ലുലു ഒരുക്കുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിലെ നായകനായി ഉ​ഗ്രൻ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് താരം. ദക്ഷിണേന്ത്യയിലെ കൊക്കെയ്ൻ മാഫിയയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് സിനിമ പറയുന്നത്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മെ​ഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ബാബു ആന്റണി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് അറിയാവുന്ന മമ്മൂക്ക സീരിയസ് ആണെന്നാണ് താരം പറയുന്നത്. തനിക്ക് ശരിയായി മെയ്ക്കപ്പ് ചെയ്തു തരാത്തതിന് മെയ്ക്കപ്പ് ആർട്ടിസ്റ്റിനെ മമ്മൂട്ടി വഴക്ക് പറഞ്ഞ അനുഭവവും ബാബു ആന്റണി പങ്കുവച്ചു.

ബാബു ആന്റണിയുടെ വാക്കുകൾ:

ഒരു സെറ്റിൽ വെച്ച് എനിക്ക് മെയ്ക്കപ്പ് മാൻ മെയ്ക്കപ്പ് ഇട്ടുകൊണ്ടിരിക്കുമ്പോൾ ‘അയാൾ സീനിയർ ആർട്ടിസ്റ്റ് ആണ് നല്ല പോലെ മെയ്ക്കപ്പ് ചെയ്യൂ’ എന്ന് മമ്മൂക്ക മെയ്ക്കപ്പ് മാനോട് പറഞ്ഞു. അങ്ങനെ നോക്കുകയാണെങ്കിൽ എനിക്ക് അറിയാവുന്ന മമ്മൂക്ക വളരെ സീരിയസ് ആയ ഒരാളാണ്.

ബ്ലാക്ക് എന്ന സിനിമ സെറ്റിൽ വച്ച് ഒരു തവണ മമ്മൂക്ക എന്നോട് ചോദിച്ചു ബാബു എന്താണ് ഒറ്റക്ക് ഇരിക്കുന്നത് എന്ന്. ഞാൻ മറുപടിയായി പറഞ്ഞു എല്ലാവരും തിരക്കിൽ ആയത് കൊണ്ടാണ് എന്ന്. അപ്പോൾ വീണ്ടും എന്നോട് ചോദിച്ചു, ബാബുവിന് വേറെ എന്തെങ്കിലും ബിസിനസ് ഉണ്ടോ എന്ന് ? ഞാൻ ഇല്ല എന്ന് പറഞ്ഞു. അപ്പോൾ അടുത്ത ചോദ്യം വന്നു, അങ്ങനെ അധികം സിനിമകൾ ഒന്നും ചെയ്യുന്നില്ലല്ലോ, പിന്നെ എങ്ങനെയാണ് കാര്യങ്ങൾ ഒക്കെ മുന്നോട്ട് പോകുന്നത് എന്ന്.

 

shortlink

Related Articles

Post Your Comments


Back to top button