ഇന്ത്യൻ സിനിമാ ലോകത്തെ ബിഗ് ബി അമിതാഭ് ബച്ചനും ഭാര്യയും നടിയുമായ ജയ ബച്ചനും വിവാഹിതരായതിൻ്റെ 49-ാം വിവാഹ വാർഷികമാണ് ഇന്ന്. 1973 ജൂൺ മൂന്നിനായിരുന്നു ഇരുവരും വിവാഹിതരായത്. ബോളിവുഡ് നടൻ അഭിഷേക് ബച്ചനും ശ്വേതാ ബച്ചനുമാണ് ദമ്പതികളുടെ മക്കൾ. താരകുടുംബത്തിന്റെ മരുമകളായെത്തിയത് പ്രമുഖ നടി ഐശ്വര്യ റായ് ആണ്.
വിവാഹ വാർഷികത്തിൽ തങ്ങളുടെ വിവാഹ ദിവസത്തിലെ ചില ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ. ‘ഞങ്ങളുടെ വാർഷികത്തിൽ നിങ്ങളുടെ എല്ലാ ആശംസകൾക്കും നന്ദി’, എന്ന കുറിപ്പോടെയാണ് ബിഗ്ബി ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മറ്റ് താരങ്ങളിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദന സന്ദേശ പ്രവാഹമാണ് പോസ്റ്റിന് താഴെ.
സിൽസില, അഭിമാൻ, ചുപ്കെ ചുപ്കെ, ബൻസി ബിർജു, മിലി, സഞ്ജീർ, ഷോലെ തുടങ്ങി പതിനൊന്ന് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. 2001ൽ പുറത്തിറങ്ങിയ കഭി ഖുശി കഭി ഗം എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചനും ജയയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഇരുവരും ആദ്യമായി ഒന്നിച്ച ബൻസി ബിർജു പുറത്തിറങ്ങുന്നതും 49 വർഷങ്ങൾ മുൻപായിരുന്നു.
Leave a Comment