മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് മേജർ. അദിവി ശേഷിനെ നായകനാക്കി ശശി കിരൺ ടിക്ക ഒരുക്കിയ ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. അദിവി ശേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിട്ടുള്ളത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഇപ്പോളിതാ, രേവതിയെ കുറിച്ച് നടൻ അദിവി ശേഷ് പറഞ്ഞ കാര്യങ്ങളാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. രേവതി എന്ന നടി ആക്ടിങ് പവർ ഹൗസ് ആണെന്നും ഈ വർഷത്തെ സംസ്ഥാന അവാർഡ് രേവതിക്ക് ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നുമാണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദിവി ശേഷ് ഇക്കാര്യങ്ങൾ പറഞ്ഞത്.
അദിവി ശേഷിന്റെ വാക്കുകൾ:
എനിക്ക് രേവതി ചേച്ചിയുമായി ഒരുപാട് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. അവരൊരു ആക്ടിങ് പവർ ഹൗസ് ആണ്. അവർ സൗമ്യമായിട്ടുള്ള ഒരാളാണ്. മഹേഷ് ബാബു സാർ ഈ സിനിമ കണ്ടതിനു ശേഷം പറഞ്ഞത്, എനിക്ക് പ്രകാശ് രാജിന്റെ അഭിനയവും പ്രസംഗവുമൊക്കെ ഇഷ്ടമായി. പക്ഷെ, അതിന് റിയാക്ഷനായി രേവതി ചേച്ചി നൽകുന്ന എക്സ്പ്രെഷൻ ആണ് കൂടുതൽ ഇഷ്ടമായതെന്നാണ്. അത് മനോഹരമായിരുന്നു. ഞാനും മഹേഷ് ബാബു സാറും വിശ്വസിക്കുന്നത് രേവതി ചേച്ചിയെ എടുത്തതാണ് ഈ സിനിമയിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമെന്നാണ്.
Post Your Comments