രാം ചരൺ തേജ, ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആർആർആർ. സമീപകാല ഇന്ത്യൻ സിനിമയിലെ ഏറ്റവും വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ആർആർആർ. 1900 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്വാതന്ത്ര്യ സമരസേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്. അല്ലൂരി സീതാരാമ രാജു എന്ന കഥാപാത്രമായി രാം ചരണെത്തുമ്പോൾ ജൂനിയർ എൻടിആർ കോമരം ഭീം ആയാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.
ഇപ്പോളിതാ, ചിത്രത്തെ കുറിച്ചുള്ള വിദേശി പ്രേക്ഷകരുടെ നിരീക്ഷണമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ആർആർആർ സ്വവർഗാനുരാഗികളുടെ കഥ പറയുന്ന ചിത്രമാണെന്ന അഭിപ്രായമാണ് വിദേശ പ്രേക്ഷകർ പങ്കുവയ്ക്കുന്നത്. കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവർ ഗേ കപ്പിൾസ് ആണെന്നാണ് ട്വീറ്റുകൾ. ‘ആർആർആർ ഒരു തെന്നിന്ത്യൻ സിനിമയാണ്. അതിൽ ഏറ്റവും വലിയ ആകർഷണം സ്വവർഗാനുരാഗികളായ നായകൻമാരാണ്‘, എന്നിങ്ങനെയാണ് കമന്റുകൾ.
മാർച്ച് 25 നാണ് ആർആആർ റിലീസ് ചെയ്തത്. 1150 കോടി രൂപയോളം ബോക്‌സ് ഓഫീസ് വരുമാനം ചിത്രം നേടി. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, അലിസൺ ഡൂഡി, ഒലിവിയ മോറിസ്, റേയ് സ്റ്റീവെൻസൺ എന്നിവരും ചിത്രത്തിൽ അണിനിരന്നിരുന്നു.
Post Your Comments