
കൊൽക്കത്ത: ബോളിവുഡ് ഗായകൻ കൃഷ്ണണകുമാർ കുന്നത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് പ്രാഥമിക മെഡിക്കൽ റിപ്പോർട്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
‘മയോകാർഡിയൽ ഇൻഫ്രാക്ഷൻ’ അഥവാ ഹൃദയാഘാതമാണ് കെ.കെയുടെ മരണകാരണം. പോസ്റ്റ്മോർട്ടം നടത്തിയ എസ്.എസ്.കെ.എം ആശുപത്രി, കൊൽക്കത്ത പോലീസിന് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അന്തിമ റിപ്പോർട്ട് പുറത്തു വരാൻ 72 മണിക്കൂർ കഴിയണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, കെ.കെയുടെ മരണത്തിൽ കൊൽക്കത്ത പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹത്തിന്റെ മുഖത്തും തലയിലും മുറിവേറ്റ പാടുകൾ കണ്ടതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊൽക്കത്തയിലെ സംഗീത പരിപാടിക്കു ശേഷം ഗ്രാൻഡ് ഹോട്ടലിൽ തിരിച്ചെത്തിയ കെകെ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments