അക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ ചരിത്ര സിനിമ ‘സാമ്രാട്ട് പൃഥ്വിരാജി’നെ നികുതിയിൽ നിന്ന് ഒഴിവാക്കി യുപി സർക്കാർ. സിനിമ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാനാണ് നികുതിയിൽ നിന്ന് ഒഴിവാക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പൃഥ്വിരാജ് ചൗഹാന്റെ ചരിത്ര പ്രണയ കഥ പറയുന്ന ചിത്രം ജൂൺ മൂന്നിന് തിയേറ്ററുകളിലെത്തും. അതേസമയം, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ ചിത്രത്തിന്റെ പ്രദർശനം വിലക്കിയിട്ടുണ്ട്. എന്താണ് വിലക്കിന്റെ കാരണമെന്ന് വ്യക്തമല്ല.
ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം. ഹിന്ദിക്ക് പുറമേ തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സോനു സൂദ്, സഞ്ജയ് ദത്ത്, അലി ഫസല്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുന്‍ ലോകസുന്ദരി മാനുഷി ഛില്ലര്‍ നായികയായി എത്തുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.
2020ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാൽ, ‘പൃഥ്വിരാജ്’ എന്ന പേര് മാറ്റി പൃഥ്വിരാജ് ചൗഹാനെന്ന് ഭണാധികാരിയുടെ മുഴുന്‍ പേര് സിനിമയ്ക്ക് നൽകണം എന്ന് ആവശ്യവുമായി ആള്‍ ഇന്ത്യാ സമാജ് പരിഷ്‌കരണ സമിതി അധ്യക്ഷന്‍ ഹര്‍ചന്ദ് ഗുജ്ജാര്‍ രംഗത്തെത്തിയിരുന്നു. ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രത്തില്‍ അവതരിപ്പിക്കരുതെന്നും, എവിടെയെങ്കിലും അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അത് സത്യസന്ധമായിരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിനെതിരെ കാർണി സേനയും രംഗത്തെത്തിയിരുന്നു.
Post Your Comments