അക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ ചരിത്ര സിനിമ ‘സാമ്രാട്ട് പൃഥ്വിരാജി’ന് ഒമാനിലും കുവൈത്തിലും വിലക്ക്. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണ് വിലക്ക്. ട്രേഡ് അനലിസ്റ്റായ ഗിരീഷ് ജോഹർ ആണ് വിലക്ക് സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ, ചിത്രം വിലക്കാനുള്ള കാരണം വ്യക്തമല്ല.
300 കോടി മുതല്‍ മുടക്കുള്ള ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നതും ചന്ദ്രപ്രകാശ് ദ്വിവേദിയാണ്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം. ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമ പൃഥ്വിരാജ് ചൗഹാന്റെ ചരിത്ര പ്രണയ കഥയാണ് പറയുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
ഹിന്ദിക്ക് പുറമേ തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സോനു സൂദ്, സഞ്ജയ് ദത്ത്, അലി ഫസല്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുന്‍ ലോകസുന്ദരി മാനുഷി ഛില്ലര്‍ നായികയായി എത്തുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.
Post Your Comments