Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest News

‘ മിസ് മാർവലിൽ ഷാരൂഖ് ഖാന് അഭിനയിക്കുമെങ്കിൽ വീണ്ടും ഷൂട്ട് ചെയ്യാൻ തയ്യാർ’

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ പുതിയ സീരീസ് മിസ് മാർവൽ ജൂൺ എട്ട് മുതൽ സംപ്രേക്ഷണം ആരംഭിക്കുകയാണ്. ആറ് എപ്പിസോഡുകളായാണ് മിസ് മാർവൽ എത്തുന്നത്. മാർവൽ കോമിക്സിലെ കമല ഖാൻ എന്ന സൂപ്പർ ഹീറോയുടെ കഥയെ ആസ്പദമാക്കിയാണ് സീരീസ് ഒരുങ്ങുന്നത്. പാകിസ്ഥാനി–കനേഡിയൻ നടിയായ ഇമാൻ വെല്ലാനി അവതരിപ്പിക്കുന്ന മുസ്ലീം-അമേരിക്കൻ പെൺകുട്ടിയായ കമലാ ഖാൻ സൂപ്പർ ഹീറോയായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ബിലാൽ ഫലാഹും ആദിൽ എൽ അർബിയുമാണ് സീരീസ് സംവിധാനം ചെയ്യുന്നത്. സന അമാനത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആരമിസ് നൈറ്റ്, സാഗർ ഷെയ്ഖ്, റിഷ് ഷാ, മോഹൻ കപൂർ എന്നിവരാണ് സീരിസിൽ അണിനിരക്കുന്ന മറ്റ് താരങ്ങൾ. സീരീസിൽ ഫർഹാൻ അക്തർ അതിഥി താരമായെത്തും.

മിസ് മാർവൽ എന്ന കഥാപാത്രം ഒരു വലിയ ഷാരൂഖ് ഖാൻ ആരാധികയാണ് എന്നാണ് ഫാൻ തിയറികൾ അവകാശപ്പെടുന്നത്. സീരീസിൽ ഷാരൂഖ് ഖാന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ, ബാസിഗർ തുടങ്ങിയ സിനിമകളെക്കുറിച്ച് പരാമർശങ്ങളുണ്ട്. ഇതിന് പിന്നാലെ ആരാധകർ താരത്തിന്റെ അതിഥി വേഷമുണ്ടാകുമോ എന്ന ചോദ്യവുമായി എത്തിയിരുന്നു. ഇപ്പോളിതാ, ഷാരൂഖ് ഖാനെക്കുറിച്ച് മിസ് മാർവലിന്റെ തിരക്കഥാകൃത്ത് സന അമാനത്തും സംവിധായകരായ ബിലാൽ ഫലാഹും ആദിൽ എൽ അർബിയും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഷാരൂഖ് ഖാന് ഷോയുടെ ഭാഗമാകാൻ താൽപര്യമുണ്ടെങ്കിൽ റീഷൂട്ട് ചെയ്യാൻ തയ്യാറാണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ‘ന്യൂജേഴ്‌സിയിൽ വളർന്ന ഒരു പാകിസ്ഥാനി എന്ന നിലയിൽ ബോളിവുഡ് താരങ്ങളെ താൻ ഏറെ ആരാധിച്ചിരുന്നു. അത് കമലയുടെ ലോകത്തിലേക്ക് കൊണ്ടുവരികയായിരുന്നു’, തിരക്കഥാകൃത്ത് സന കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button