CinemaGeneralIndian CinemaKollywoodLatest News

‘ആണ്ടവർ ദർശനത്തിന് മുൻപ് ഒരു രാമേശ്വരം ദർശനം’: ക്ഷേത്ര ദർശനം നടത്തി ലോകേഷ് കനകരാജും വിക്രം ടീമും

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷും ടീമും. പുതിയ സിനിമകളുടെ റിലീസിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തുന്ന പതിവ് ഇത്തവണയും ലോകേഷ് തെറ്റിച്ചിട്ടില്ല.

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് രാമേശ്വരം ക്ഷേത്രത്തിലാണ് ലോകേഷ് ദർശനം നടത്തിയത്. സിനിമയുടെ തിരക്കഥാകൃത്ത് രത്ന കുമാർ ഉൾപ്പടെയുള്ള അണിയറപ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.’ആണ്ടവർ ദർശനത്തിന് മുൻപ് ഒരു രാമേശ്വരം ദർശനം’, എന്ന തലക്കെട്ടോടെ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രം രത്ന കുമാർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

സൂര്യയും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കാളിദാസ് ജയറാം, നരേൻ, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണൻ, വിജെ മൈന, ശിവാനി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. തെന്നിന്ത്യയിൽ പ്രീ-റിലീസ് ഹൈപ്പ് നെടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്.

 

shortlink

Related Articles

Post Your Comments


Back to top button