CinemaGeneralIndian CinemaLatest NewsMollywood

മരുഭൂമിയിൽ നിന്നും എ ആർ റഹ്മാനും ബ്ലെസിയും: ആട് ജീവിതം പുരോ​ഗമിക്കുന്നു

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രമാണ് ആട് ജീവിതം. ബെന്യാമിന്റെ പ്രശസ്തമായ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജോർദാനിൽ പുരോഗമിക്കുകയാണ്.

റസൂൽ പൂക്കുട്ടി ആണ് ആട് ജീവിതത്തിന്റെ സൗണ്ട് ഡിസൈൻ നിർവ്വഹിക്കുന്നത്. അമല പോൾ ആണ് ചിത്രത്തിലെ നായിക. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും കെ യു മോഹനൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

28 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. യോദ്ധ എന്ന ചിത്രത്തിന് വേണ്ടിയാണ് എ ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നിർവ്വഹിച്ചത്. ഫഹദ് ഫാസിൽ ചിത്രം മലയൻ കുഞ്ഞിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നതും എ ആർ റഹ്മാൻ തന്നെയാണ്. ഇപ്പോളിതാ, എ ആർ റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ബ്ലെസി. ‘മരുഭൂമിയുടെ സംഗീതം തേടി’ എന്ന കുറിപ്പോടെയാണ് ബ്ലെസി ചിത്രം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസമാണ് എ ആർ റഹ്മാൻ ജോർദാനിലെ സെറ്റിലെത്തിയത്. ‘രണ്ട് ദിവസത്തേക്ക് ഫോണില്ല, ഇന്റർനെറ്റ് ഇല്ല, ആകെ കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടും മാത്രമാണ്’, എന്ന കുറിപ്പോടെ എ ആർ റഹ്മാനും സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.

 

 

 

shortlink

Related Articles

Post Your Comments


Back to top button