മുറിവ് ഉണങ്ങാന്‍ അഞ്ച് ദിവസം ആശുപത്രിയില്‍ കിടക്കണം : വിഷ്ണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് നിർമ്മാതാവ്

കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളല്‍ ഏറ്റിരുന്നു.

സിനിമ ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ആരോ​ഗ്യനിലയെക്കുറിച്ചു നിർമ്മാതാവ് എന്‍എം ബാദുഷ. ആരോഗ്യസ്ഥിതിയിൽ യാതൊരു ഗുരുതരാവസ്ഥയും ഇല്ലെന്നും മുറിവ് ഉണങ്ങാന്‍ അഞ്ച് ദിവസം ആശുപത്രിയില്‍ കിടക്കാനാണ് പറഞ്ഞിരിക്കുന്നതെന്നും അതിനു ശേഷം വെടിക്കെട്ടിന്റെ ചിത്രീകരണം പഴയ ഉഷാറോടെ ആരംഭിക്കുമെന്നും വെടിക്കെട്ട് സിനിമയുടെ നിര്‍മാതാവായ ബാദുഷ വ്യക്തമാക്കി.

വെടിക്കെട്ട് എന്ന ചിത്രത്തിന്റെ വൈപ്പിനിലെ ലൊക്കേഷനില്‍ ചിത്രീകരണത്തിനിടയില്‍ കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളല്‍ ഏറ്റിരുന്നു. ഇതിനെക്കുറിച്ച് ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ബാദുഷയുടെ പ്രതികരണം.

read also: ഇത്രയും പഠിപ്പുള്ളതല്ലേ, നല്ല വല്ല ജോലിയും ചെയ്തൂടെ, കഞ്ചാവും വെള്ളവും ഒക്കെ കാണുമല്ലോ: വൈറലായി സംവിധായകന്റെ കുറിപ്പ്

കുറിപ്പ് പൂർണ്ണ രൂപം,

ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ ഞാനും, സുഹൃത്ത് ഷിനോയ് മാത്യൂവും ചേര്‍ന്ന് നിര്‍മ്മിച്ച്‌ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വെടിക്കെട്ട്’ന്റെ വൈപ്പിനിലെ ലൊക്കേഷനില്‍ ചിത്രീകരണത്തിനിടയില്‍ കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളല്‍ ഏറ്റിരുന്നു. തുടര്‍ന്ന് തന്നെ ആശുപത്രിയില്‍ കൊണ്ടു പോകുകയും വേണ്ട ശുശ്രൂഷകള്‍ നടത്തിയിട്ടുണ്ട്. സാരമല്ലാത്ത പൊള്ളലായതിനാല്‍ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയും നിലവില്‍ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാല്‍ നമ്മള്‍ വീണ്ടും പഴയ ഉഷാറോടെ “വെടിക്കെട്ട്” ആരംഭിക്കും. പ്രാര്‍ത്ഥനക്കും, സ്നേഹത്തിനും, കരുതലിനും ഏവര്‍ക്കും നന്ദി.

Share
Leave a Comment