തമിഴിലെ സൂപ്പർഹിറ്റ് സംവിധായകരിൽ ഒരാളായ അറ്റ്ലി ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. കിംഗ് ഖാൻ ഷാരൂഖിനൊപ്പമാണ് അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം. നയന്‍താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ ടൈറ്റില്‍ സംബന്ധിച്ച ചില വിവരങ്ങളാണ് പുറത്ത് വരുന്നത്. ‘ജവാന്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് വിവരം. 25 ഓളം പേരുകളില്‍ നിന്നുമാണ് ‘ജവാന്’ എന്ന പേര് ചിത്രത്തിനായി തെരഞ്ഞെടുത്തത്. ടൈറ്റിലിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
ഷാരൂഖ് ഖാന് ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയൻതാര അഭിനയിക്കുന്നത്. ഷാരൂഖ് ആദ്യമായി നയന്താരയ്ക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. നയന്താരയ്ക്കൊപ്പം നടി പ്രിയാ മണിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും സിനിമയിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും തെന്നിന്ത്യൻ സിനിമയിൽ നിന്നുള്ളവരാണെന്നാണ് വിവരം. അറ്റ്ലിയുടെ മെർസല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ജി.കെ. വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ, പൂനെ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍ എന്ന വിവരവും പുറത്ത് വരുന്നുണ്ട്.
Post Your Comments