BollywoodCinemaGeneralIndian CinemaLatest News

‘അൽവിദാ, കെ കെ’: ​കെ കെയ്ക്ക് ആദരവുമായി അമൂൽ

അന്തരിച്ച ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്തിന് ആദരമർപ്പിച്ച് അമൂലിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കെ കെയുടെ മോണോക്രോമാറ്റിക് ഡൂഡിൽ ഉൾപ്പെടുന്ന പോസ്റ്ററാണ് അമൂൽ പങ്കുവച്ചത്. ‘വിട കെ കെ 1968-2022’ എന്നാണ് പോസ്റ്ററിൽ കുറിച്ചത്. കെ കെ ആലപിച്ച പ്യാർ കേ പാൽ എന്ന ഹിറ്റ് ഗാനവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമൂലിന് നന്ദി പറഞ്ഞുകൊണ്ട് നിരവധി ആരാധകർ ഇതിനോടകം തന്നെ രം​ഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മലയാളിയായ ബോളിവുഡ് ​ഗായകൻ ​കെ കെ അന്തരിച്ചത്. സം​ഗീത പരിപാടിക്കിടെ കുഴഞ്ഞ് വീണായിരുന്നു മരണം. അതേസമയം, കെ കെയുടെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ന്യൂ മാർക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

മലയാളി ദമ്പതികളായ സിഎസ് നായരുടേയും കനകവല്ലിയുടേയും മകനായി ഡൽഹിയിലാണ് കൃഷ്ണകുമാർ കുന്നത്ത് ജനിച്ചത്. 3500ഓളം ജിംഗിളുകൾ പാടിയ ശേഷമാണ് കെ കെ ബോളിവുഡിൽ എത്തിയത്. തുടർന്ന്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളിൽ നിരവധി ​ഗാനങ്ങൾ ആലപിച്ചു.

shortlink

Post Your Comments


Back to top button