![](/movie/wp-content/uploads/2022/04/hnet.com-image-2022-04-27t090715.380.jpg)
കൊച്ചി: യുവനടിയെ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ആരോപണങ്ങള്‍ പൊലീസിന് മുമ്പില്‍ നിഷേധിച്ച് വിജയ് ബാബു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും സൗത്ത് സ്‌റ്റേഷനില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ വിജയ് ബാബു മൊഴി നല്‍കി. പരാതിക്കാരിക്ക് സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിലേക്ക് നയിച്ചതെന്നും ഒളിവില്‍ കഴിയാന്‍ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ, ബുധനാഴ്ച രാവിലെയാണ് 39 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് വിജയ് ബാബു കൊച്ചിയില്‍ മടങ്ങിയെത്തിയത്. അറസ്റ്റ് രണ്ട് ദിവസത്തേയ്ക്ക് തടഞ്ഞ ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയക്കും. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും വിജയ് ബാബു പ്രതികരിച്ചു.
പുതിയതായി നിര്‍മ്മിക്കുന്ന ചിത്രത്തിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് നേരത്തെ, വിജയ് ബാബു ആരോപിച്ചിരുന്നു. നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും മറ്റുള്ള ആരോപണം തന്നെ ഭീഷണിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഉപഹര്‍ജിയില്‍ വിജയ് ബാബു പറയുന്നു. നടിയുമായിയുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും മുദ്രവെച്ച കവറില്‍ വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചു.
Post Your Comments