ചെന്നൈ: കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘വിക്രം’ ജൂണ്‍ 3 ന് ലോകമെമ്പാടും തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിൽ, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകളെല്ലാം തന്നെ, വളരെ വേഗത്തിലാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിനായി ഒരോ താരങ്ങളും വാങ്ങിയ പ്രതിഫല വിവരം പുറത്തുവന്നിരിക്കുകയാണ്.120 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ്. ചിത്രത്തില്‍ കമല്‍ ഹാസന്റെ പ്രതിഫലം ഏകദേശം 50 കോടി രൂപ ആണെന്നാണ് ലഭ്യമായ വിവരം.
സന്താനം എന്ന കഥാപാത്രത്തിനായി വിജയ് സേതുപതി 10 കോടി രൂപയും അമര്‍ എന്ന കഥാപാത്രത്തിനായി ഫഹദ് ഫാസില്‍ നാല് കോടിയുമാണ് പ്രതിഫലം വാങ്ങിയിട്ടുള്ളത്. സംവിധായകന്‍ ലോകേഷ് കനഗരാജിന് എട്ട് കോടിയും സംഗീത സംവിധാനം ചെയ്ത അനിരുദ്ധിന് നാല് കോടി രൂപയാണ് പ്രതിഫലം. ഇ ടൈംസാണ് പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വിജയ് നായകനായ മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. കമൽ ഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. ജൂൺ 3നാണ് ചിത്രത്തിന്റെ റിലീസ്. നേരത്തെ, ഒടിടി സാറ്റലൈറ്റ് റൈറ്റ്സുകൾ വിറ്റതിലൂടെ തന്നെ ചിത്രം നൂറു കോടി ക്ലബ്ബിൽ കയറിയിരുന്നു.
Post Your Comments