സിന്ദഗി തോ പാൽകി.. പിയാ ആയേ നാ.. ആൻഖോൻ മേ തേരി.. തുടങ്ങിയ ഗാനങ്ങൾ ആസ്വദിച്ച് കേൾക്കുമ്പോൾ ആ സ്വര മാധുര്യത്തിലും നമ്മൾ അലിഞ്ഞു പോകാറുണ്ട്. ഒരുപിടി മനോഹര ഗാനങ്ങൾ സമ്മാനിച്ച പ്രിയ ഗായകരിൽ ഒരാൾ ‘കെകെ’. കെകെ ശരിക്കും വൈവിദ്ധ്യമായ ഗാനങ്ങളുടെ തെരഞ്ഞെടുപ്പിലൂടെയാണ് ശ്രദ്ധേയനായത്. ഇന്ത്യയിലെ ഒരുവിധം എല്ലാ ഭാഷകളിലും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ ഗാനങ്ങള്‍ പിറന്നിട്ടുണ്ട്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളിലെ സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും ബഹുമുഖ ഗായകരിൽ ഒരാളാണ് കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെകെ. 1994 ല്‍ ഗായകനെന്ന നിലയില്‍ അവസരങ്ങള്‍ക്കായി മുംബൈയിലേക്ക് താമസം മാറ്റിയ കെകെ, അവിടെ നിന്ന് പരസ്യങ്ങളുടെ ജിംഗിള്‍ പാടിയാണ് തന്റെ കരിയര്‍ തുടങ്ങിയത്.
മൂന്ന് വര്‍ഷത്തോളം 3500ലേറെ പരസ്യ ജിംഗിളുകള്‍ പാടിയ കെകെയ്ക്ക് സിനിമയില്‍ ആദ്യം അവസരം നല്കിയ തമിഴില്‍ എആര്‍ റഹ്മാനാണ്. കാതല്‍ ദേശം എന്ന ചിത്രത്തില്‍ ‘കല്ലൂരി ശാലെ, ഹാലോ ഡോ’ എന്നീ ഗാനങ്ങളായിരുന്നു അത്. പിന്നീട് മിന്‍സാര കനവ് എന്ന ചിത്രത്തില്‍ സ്ട്രോബറി കണ്ണെ എന്ന പാട്ടും പാടി. 1999ല്‍ ‘ഹം ദില്‍ ദേ ചുപ്കെ സനം’ എന്ന ചിത്രത്തിലെ ‘ദഡപ്പ്, ദഡപ്പ്’ ആണ് കെകെയെ ബോളിവുഡിലെ എണ്ണപ്പെട്ട ഗായകനാക്കിയത്.
ദേവദാസിലെ ‘ഡോലാ രേ ഡോല’, ‘ക്യാ മുജെ പ്യാർ ഹേ’ ‘ആൻഖോൻ മേ തേരി’, ‘ഖുദാ ജെയ്ൻ’, ‘പിയാ ആയേ നാ’, ‘ഇന്ത്യ വാലെ’,’തു ജോ മില’ ‘സിന്ദഗി തോ പാൽകി’ എന്നിവ അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളാണ്. അതേസമയം, അന്തരിച്ച ഗായകന് കെകെയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ പ്രവഹിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അക്ഷയ് കുമാര്‍, നീല്‍ നിതിന്‍ മുകേഷ്, ആര് മാധവന്, കരണ്‍ ജോഹര്‍ തുടങ്ങിയവരൊക്കെ തങ്ങളുടെ പ്രിയ ഗായകന് ആദരാഞ്ജലികള്‍ നേര്‍ന്നു.
Post Your Comments