കൊച്ചി: ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ് വിവാഹ മോചിതനായി എന്ന വാര്‍ത്ത, ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ദര്‍ശനയും വിജയ് യേശുദാസും തമ്മിൽ വിവാഹിതരായത്. മകന്‍ വിവാഹ മോചിതനായതിൽ വീട്ടുകാര്‍ക്ക് വലിയ വിഷമമാണെന്നും അവരതിനെ വൈകാരികമായി സമീപിച്ചതാണ് അതിന് കാരണമെന്നും വിജയ് യേശുദാസ്, കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിജയ് യേശുദാസിന്റെ വാക്കുകൾ ഇങ്ങനെ;
‘ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകളാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചത്. അത് നമ്മളെ ബാധിക്കാതിരിക്കില്ലല്ലോ? പക്ഷേ, അത് അതിന്റേതായ രീതിയിലങ്ങ് പോവും. വിവാഹ മോചനവും അക്കാര്യത്തിലുള്ള വീട്ടുകാരുടെ നിലപാടുകളും, എന്റെ മ്യൂസിക്കിനെ വളര്‍ത്തിയിട്ടേയുള്ളൂ. ജീവിതത്തില്‍ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ നമുക്ക് പ്രചോദനമാകില്ലേ? അതുപോലെ.
മക്കളെ ദര്‍ശനയ്ക്ക് വിട്ടു കൊടുത്തിട്ടുണ്ട്. എന്നാല്‍, അവരുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങൾ ഒരുമിച്ചായിരിക്കും കാര്യങ്ങള്‍ ചെയ്യുന്നത്. മക്കള്‍ക്ക് കാര്യങ്ങളൊക്കെ നന്നായി അറിയാം. അവര്‍ അത് മനസ്സിലാക്കി നില്‍ക്കുന്നവരാണ്. സോ, അതങ്ങനെ പോവുന്നു. എന്നാല്‍, വീട്ടിലുള്ളവര്‍ അത് സെന്‍സിറ്റീവായിട്ടാണ് കാണുന്നത്. ഇത്ര സപ്പോര്‍ട്ടീവായിട്ട് അതിനെ കാണണമെന്നില്ല. അത് അവരുടെ വിഷമം കൊണ്ടാണ്.’
Post Your Comments