BollywoodGeneralLatest NewsNEWS

ന​ഗ്നയായി കാണണമെന്ന് ആവശ്യം: മറുപടിയുമായി നടി തിലോത്തമ

എന്റെ മാറിടം സ്ക്രീനില്‍ കണ്ടപ്പോള്‍, ആരോ എന്നെ നിരീക്ഷിക്കുന്നുവെന്ന ഞെട്ടിക്കുന്ന തോന്നലായിരുന്നു

ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവര്‍ന്ന നടി തിലോത്തമ ഷോം പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ന​ഗ്നയായി കാണണമെന്ന കമന്റ് ചൂണ്ടിക്കാണിച്ചുക്കൊണ്ട് നഗ്നതയുടെ രാഷ്ട്രീയത്തെക്കുറിച്ച് നടി തുറന്ന് പറയുന്നു. നടി റൈത്താഷ റാത്തോറിനെപ്പോലെ നിങ്ങളെ നഗ്നയായി കാണണമെന്നായിരുന്നു താരത്തിന് വന്ന സന്ദേശം. ഇതിന് ഖിസ്സ എന്ന ചിത്രത്തിലെ ഒരു രം​ഗം ഓര്‍മിച്ചുകൊണ്ടാണ് തിലോത്തമ മറുപടി നൽകിയത്. പ്രതിഷേധങ്ങളിലും രാഷ്ട്രീയത്തിലും നഗ്നതയുടെ ശക്തി എന്തെന്ന് താന്‍ അറിഞ്ഞത് ഈ രം​ഗത്തിലൂടെയാണ് എന്നാണ് തിലോത്തമ കുറിച്ചത്.

read also: ഇതുവരെ ചെയ്തത് മൂന്ന് സിനിമകള്‍ മാത്രം: ‘വിക്രം’ സിനിമയ്ക്കായി ലോകേഷ് കനകരാജ് വാങ്ങിയത് ഞെട്ടിക്കുന്ന പ്രതിഫലം

തിലോത്തമ ഷോമിന്റെ കുറിപ്പ്

”എന്തുകൊണ്ടാണ് ഈ സന്ദേശവും ഇതിലെ ലൈക്കുകളും എന്നെ ഇത്രയധികം അസ്വസ്ഥതപ്പെടുത്തിയത്? ഒരു പ്രഫഷനലെന്ന നിലയില്‍ ഞാന്‍ സ്‌ക്രീനില്‍ ഇന്റിമേറ്റ് സീനുകളും നഗ്നരംഗങ്ങളും അവതരിപ്പിക്കുന്നതു കൊണ്ടാണോ? ഖിസ്സയില്‍ പിതാവിന്റെ കഥാപാത്രത്തിനു മുന്നില്‍ ന​ഗ്നയായി നിന്ന് എന്റെ മാറിടത്തെക്കുറിച്ചും ശരീരത്തെക്കുറിച്ച്‌ സംസാരിക്കുന്ന ഒരു രം​ഗമുണ്ടായിരുന്നു. എന്റെ മാറിടം സ്ക്രീനില്‍ കണ്ടപ്പോള്‍, ആരോ എന്നെ നിരീക്ഷിക്കുന്നുവെന്ന ഞെട്ടിക്കുന്ന തോന്നലായിരുന്നു എനിക്ക് ആദ്യമുണ്ടായത്. മുലക്കണ്ണുകളെ കണ്ണുകള്‍ പോലെയാണ് തോന്നിയത്. എന്നെ ഞാന്‍ തന്നെ നോക്കുന്നതുപോലെ.

സിനിമ റിലീസ് ചെയ്തു കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ എന്നെ നോക്കുന്നത് ഞാന്‍ ശ്രദ്ധിക്കാതെയായി. പ്രതിഷേധങ്ങളിലും രാഷ്ട്രീയത്തിലും നഗ്നതയുടെ ശക്തി എന്തെന്ന് ആ നിമിഷത്തിലാണ് ഞാന്‍ അറിഞ്ഞത്. ഒരു ശരീരം എന്താണ് സംസാരിക്കുന്നത്, എന്തു മാന്യതയാണ് പ്രേക്ഷകന്‍ മനസ്സിലാക്കേണ്ടത്? നഗ്നത പ്രതിഷേധത്തിന്റെ, സാമൂഹികമുന്നേറ്റത്തിന്റെ, സ്വയം സ്വീകാര്യതയുടെ, സ്‌നേഹത്തിന്റെ ഉപകരണമാണ്. പ്രതിഷേധവും രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നഗ്നശരീരത്തിന്റെ ശക്തി ആ നിമിഷം ഞാന്‍ അറിഞ്ഞു. എന്താണ് ശരീരം നടത്തുന്ന ആശയവിനിമയം? എന്ത് ഔചിത്യമാണ് പ്രേക്ഷകന്‍ മനസ്സിലാക്കേണ്ടത്? താഴേത്തട്ട് മുതല്‍ സമൂഹത്തിന്റെ മുന്‍നിര പ്രതിഷേധങ്ങളില്‍ വരെ സ്വയം അംഗീകരിക്കുന്നതിനും സ്നേഹിക്കുന്നതിനുമുള്ള ഒരു ഉപകരണമാണ് നഗ്നത. പക്ഷേ ഫെമിനിസ്റ്റുകളുടെ പ്രതിഷേധ വേദി ഒരേസമയം വിപുലീകരിക്കപ്പെടുകയും പുതുതലമുറ സൈബര്‍ ആക്രമണങ്ങളാല്‍ വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിലും നമുക്ക് നമ്മുടേതായ രീതികളിലൂടെ മുന്നോട്ടു പോകാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.’

shortlink

Post Your Comments


Back to top button