CinemaGeneralIndian CinemaLatest NewsMollywood

വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കാം, കോടതിക്ക് ഒരു സാധാരണക്കാരന്‍ മാത്രം: അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

യുവനടിയുടെ പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തെ ഇക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിജയ് ബാബു നാട്ടിൽ എത്തിയാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി അറിയിച്ചു.

വിജയ് ബാബു നാട്ടിൽ തിരികെയെത്തുക എന്നതാണ് പ്രധാനം എന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി നിർദേശത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. എന്നാൽ, പ്രതി നാട്ടിൽ എത്താതെ എന്തു ചെയ്യാനാകുമെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. എന്തുകൊണ്ട് ഒരുമാസമായി വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും കോടതി ചോദിച്ചു. വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കാം. എന്നാല്‍, കോടതിക്ക് ഒരു സാധാരണക്കാരന്‍ മാത്രമാണെന്നും കോടതി വ്യക്തമാക്കി.

മറ്റന്നാൾ കേസ് പരിഗണിക്കുമ്പോൾ പ്രതി നാട്ടിലുണ്ടാകണമെന്നും വിജയ് ബാബുവിൻ്റെ അഭിഭാഷകനോട് കോടതി പറഞ്ഞു. ഇന്നലെ നാട്ടിൽ മടങ്ങിയെത്തുമെന്നായിരുന്നു വിജയ് ബാബു അഭിഭാഷകൻ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് യാത്ര റദ്ദാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button