ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാള സിനിമയിലെ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് റിമ കല്ലിങ്കല്‍. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരത്തെ തേടിയെത്തി. ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു റിമ. എന്നാൽ, കുറച്ചു നാളുകളായി താരത്തിന് സിനിമകള്‍ കുറവാണ്. 2019ല്‍ പുറത്തിറങ്ങിയ വൈറസിന് ശേഷം നീലവെളിച്ചം എന്ന ചിത്രത്തിലൂടെ തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് റിമ. ഭര്‍ത്താവും സംവിധായകനുമായ ആഷിക് അബു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോളിതാ, തനിക്ക് സിനിമയില്‍ നിന്ന് കഴിവിനൊത്ത അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പറയുകയാണ് റിമ. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നു എന്ന കാരണത്താൽ പല സിനിമകളും നഷ്ടമായെന്നാണ് താരം പറയുന്നത്.
റിമ കല്ലിങ്കലിന്റെ വാക്കുകൾ:
ഇത്രയും വര്‍ഷത്തിനിടയില്‍ എത്രയോ സംവിധായകരും തിരക്കഥാകൃത്തുക്കളും കഥ പറഞ്ഞു പോയി. ഞാൻ അഭിനയിക്കാന്‍ സമ്മതം പറയുമെങ്കിലും നിര്‍മ്മാതാക്കളുടെ പച്ചക്കൊടി കിട്ടില്ല. ’അവര്‍ നടിയല്ലല്ലോ, ആക്ടിവിസ്റ്റല്ലേ’ എന്നാണ് ചോദ്യം. അതിനാല്‍ സിനിമയില്‍ കഴിവിനൊത്ത അവസരങ്ങള്‍ ലഭിക്കുന്നില്ല. ’ റിമ കല്ലിങ്കലിനെ ഭര്‍ത്താവ് ആഷിഖ് സംരക്ഷിക്കട്ടെ’ എന്നാണ് ചിലരുടെ നിലപാട്.
എന്റെ കരിയറിന് നല്ലത് പല സംവിധായകരുടെ കൂടെ ജോലി ചെയ്യുന്നതാണ്. എന്നാല്‍, അവസരം ലഭിക്കാത്തതിനാല്‍ അതിന് കഴിയാറില്ല. വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ അഭിനയിക്കുന്നത്. നീലവെളിച്ചം എന്ന ചിത്രം ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയാണ്. ഇതിനു മുന്‍പ് ഞാനഭിനയിച്ച വൈറസ് ഞാന്‍ തന്നെ നിര്‍മ്മിച്ച പടമാണ്.
സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമയിലാണ് ഇതിനിടയില്‍ ഞാൻ അഭിനയിച്ചത്. ഒടിടി പ്ലാറ്റ്‌ഫോമില്‍ വന്ന പരീക്ഷണ സിനിമയായിരുന്നു അത്. പക്ഷേ, എനിക്ക് വളരെ സംതൃപ്തി നല്‍കിയ ചിത്രമായിരുന്നു.
Post Your Comments