മുംബൈ: അശ്ലീല വീഡിയോ ചിത്രീകരണക്കേസിൽ നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവ് സാം ബോംബെയ്ക്കുമെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തീരദേശത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്ന കേസിലാണ് ഇരുവര്‍ക്കുമെതിരെ ഗോവ പൊലീസ്, കാനക്കോണയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്.
പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവിനുമെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍, അശ്ലീല പരാമർശം, അതിക്രമിച്ച് കടക്കല്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന്, കാനക്കോണ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ഗവാസ് വ്യക്തമാക്കി.
ഞാൻ അഭിനയിക്കാന്‍ സമ്മതം പറഞ്ഞാലും നിർമ്മാതാക്കളുടെ പച്ചക്കൊടി കിട്ടില്ല: റിമ കല്ലിങ്കൽ പറയുന്നു
2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാനക്കോണ ഏരിയയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാപ്പോളി അണക്കെട്ടില്‍ വച്ച്, അശ്ലീല വീഡിയോ ഷൂട്ട് ചെയ്യുകയും സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത പൂനം പാണ്ഡെയെയും സാം ബോംബെയെയും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
Post Your Comments