ഇനി വാടകയ്‍ക്കല്ലാതെ ആമസോണ്‍ പ്രൈം വീഡിയോയില്‍ കെജിഎഫ് ചാപ്റ്റർ 2 കാണാം

ഇന്ത്യൻ സിനിമാ ലോകത്തിന്റെ റെക്കോർഡുകളെല്ലാം മറികടന്ന തെന്നിന്ത്യൻ ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2. യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം, കോടികൾ മുടക്കി പുറത്തിറക്കിയ വമ്പൻ സിനിമകളെയും പിന്നിലാക്കി തിയേറ്ററിൽ കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിനും മികച്ച തുകയാണ് ലഭിച്ചിരുന്നു. ഇപ്പോളിതാ, സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍ പ്രൈം. ജൂൺ മൂന്ന് മുതൽ സിനിമയുടെ സ്ട്രീമിങ്ങ് തുടങ്ങും.

ഒടിടി റിലീസിന് മുന്നേ തന്നെ ചിത്രം വാടകയ്‍ക്ക് ആമസോണ്‍ പ്രൈം വീഡിയോ ലഭ്യമാക്കിയിരുന്നു.199 രൂപയ്‍ക്കാണ് ചിത്രം വാടകയ്‍ക്ക് ലഭ്യമായിരുന്നത്. പ്രൈം വരിക്കാര്‍ക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവര്‍ക്കും ചിത്രം വാടകയ്‍ക്ക് കാണാമായിരുന്നു. കന്നഡ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ലഭ്യമായത്. സിനിമകള്‍ വാടകയ്‍ക്ക് എടുക്കുന്നവര്‍ക്ക് സിനിമ 30 ദിവസത്തേയ്‍ക്കാണ് കാണാൻ അവസരമുണ്ടായിരുന്നത്.

ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മ്മിച്ചത്. സഞ്‍ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

Share
Leave a Comment