
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രജിത്ത്. വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ ഇന്ദ്രജിത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോളിതാ, ജീവിതത്തിലെ വഴിത്തിരിവ് ആയ കഥാപാത്രത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറക്കുന്നത്.
ജീവിതത്തിലെ വഴിത്തിരിവ് ആയിരുന്ന കഥാപാത്രം ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ പയസ് ആയിരുന്നു എന്നാണ് നടൻ പറയുന്നത്. തന്റെയുള്ളിലുള്ള നടന്റെ മറ്റൊരു മുഖം പ്രേക്ഷകർക്ക് കാണിച്ച് കൊടുത്ത കഥാപാത്രമായിരുന്നു പയസ് എന്നും ഇന്ദ്രജിത്ത് പറയുന്നു.
ഇന്ദ്രജിത്തിന്റെ വാക്കുകൾ:
ക്ലാസ്മേറ്റ്സ് എന്ന ചിത്രം ലൈഫിലെ ഒരു ടേണിങ്ങ് പോയിന്റായിരുന്നു. അതിന് മുമ്പ് ഒരുപാട് സീരിയസ് കഥാപാത്രങ്ങള്‍ ചെയ്തു. ആദ്യം ഹ്യൂമര്‍ ചെയ്യുന്നത് മുല്ലവള്ളിയും തേന്മാവും എന്ന സിനിമയിലാണ്. അതിന് ശേഷം ക്ലാസ്മേറ്റ്സിലെ പയസ് ഭയങ്കര ഹിറ്റായി.
അതേസമയം, എം പദ്മകുമാർ സംവിധാനം ചെയ്ത പത്താം വളവ് ആണ് ഇന്ദ്രജിത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ താരത്തിന്റെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൂടാതെ, റിലീസിനൊരുങ്ങുന്ന രാജീവ് രവി ചിത്രം തുറമുഖത്തിലും ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.
Post Your Comments