തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർ ജോഡികളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജൂൺ ഒമ്പതിന് തിരുപ്പതിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആയിരിക്കും വിവാഹം. വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി സേവ് ദി ഡേറ്റ് കാർഡും കഴിഞ്ഞ ദിവസം പുറത്തിറിങ്ങിയുരുന്നു. മോഷൻ പോസ്റ്റർ ആയി പുറത്തിറങ്ങിയ വിവാഹ ക്ഷണക്കത്തിൽ നയൻ ആൻഡ് വിക്കി എന്നാണ് എഴുതിയിരുന്നത്.
ഇപ്പോളിതാ, ഇരുവരുടെയും വിവാഹ പാർട്ടിയിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്ന സിനിമ താരങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത്. 200ൽ അധികം പേർക്കാണ് ക്ഷണം ലഭിച്ചത്. രജനികാന്ത്, വിജയ്, അജിത്, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത തുടങ്ങി 30ൽ അധികം സിനിമ താരങ്ങൾ ഇതിൽ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ എട്ടിന് ചെന്നൈയിൽ വെച്ചാണ് വിവാഹ റിസപ്ഷൻ നടക്കുകയെന്നാണ് വരുന്ന റിപ്പോർട്ടുകൾ.
വിവാഹ ചിത്രീകരണത്തിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്‌ഫോമിന് നൽകിയിട്ടുണ്ട്. വിവാഹ ചിത്രീകരണം ചെയ്യുന്നത് ഏത് ഒടിടി ആണ് എന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.
Post Your Comments