
മുംബൈ: വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’. രണ്‍ദീപ് ഹൂഡ നായകനാകുന്ന ഈ ചിത്രം, മഹേഷ് മഞ്ജ്‌രേക്കറാണ് സംവിധാനം ചെയ്യുന്നത്. സവര്‍ക്കറുടെ 138-ാം ജന്മവാര്‍ഷിക ദിനത്തിൽ പ്രഖ്യാപിച്ച സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ, ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്ദീപ് സിങ്ങ്, ‘ദാവൂദ് ഇബ്രാഹിം, ഹര്‍ഷദ് മേത്ത, ലളിത് മോദി എന്നിവരെ കുറിച്ചുള്ള സിനിമകള്‍ വരുമ്പോള്‍, നമ്മള്‍ എന്തുകൊണ്ട് ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ സിനിമ ആഘോഷിച്ചുകൂടാ? സവര്‍ക്കറുടെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്. തന്റെ നാട്ടുകാരെ ഒന്നിപ്പിക്കാന്‍ പ്രേരിപ്പിച്ച ഒരു മനുഷ്യനെ പറ്റി എല്ലാവരും അറിയണം. അത് പ്രചരിപ്പിക്കാനാണ് താന്‍ ഈ സിനിമ എടുക്കുന്നത്,’ സന്ദീപ് സിങ്ങ് പറഞ്ഞു.
Post Your Comments