BollywoodGeneralLatest NewsNEWS

കുരുക്കു മുറിച്ചു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല: യുവ മോഡൽ സരസ്വതിയുടെ ആത്മഹത്യയിൽ ദുരൂഹത

സരസ്വതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.

കൊൽക്കത്ത : ബംഗാൾ സിനിമാ മേഖലയെ ഞെട്ടിച്ച് നാലാമത്തെ മരണം. യുവ മോഡൽ സരസ്വതി ദാസ് എന്ന പതിനെട്ടുകാരിയെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ സരസ്വതി, കസ്ബ ബേഡിയാഡങ്കയിലെ വസതിയിലെ മുറിയിൽ ദുപ്പട്ട ഉപയോഗിച്ചു തൂങ്ങി മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

‘ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം. മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ട്. മുത്തശ്ശിയാണ് സരസ്വതിയെ ആദ്യം കണ്ടത്. ഉടനെ കുരുക്കു മുറിച്ചു യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്‍‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്’– മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

read also: അമ്മയായതിന് ശേഷം അനുഷ്ക ശർമ്മ ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു: ‘ചക്ദാ എക്സ്പ്രസ്സ്’ ഒരുങ്ങുന്നു

രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ മോഡലാണ് നഗരത്തിൽ ജീവനൊടുക്കിയത്. മോഡൽ മഞ്ജുഷ നിയോഗി, ബിദിഷ ഡേ മജുംദാർ, നടി പല്ലവി ഡേ തുടങ്ങിയ താരങ്ങളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് നാളുകൾ മാത്രം പിന്നിടുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരെയും ഞെട്ടിപ്പിച്ചുകൊണ്ട് സരസ്വതിയുടെ ആത്മഹത്യ പുറത്ത് വന്നിരിക്കുന്നത്.

മറ്റു മോഡലുകളുടെ മരണവുമായി സരസ്വതിയുടെ മരണത്തിനു ബന്ധമുണ്ടോയെന്നു അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. സരസ്വതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. പിതാവ് ഉപേക്ഷിച്ചു പോയതിനാൽ സരസ്വതിയെ അമ്മയും അമ്മായിയുമാണ് വളർത്തിയത്.

shortlink

Related Articles

Post Your Comments


Back to top button