
മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ മലയാള ചിത്രം ദൃശ്യം 2 മികച്ച വിജയമാണ് നേടിയത്. ഇതിന് പിന്നാലെ വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോളിതാ, ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ദൃശ്യം ആദ്യ ഭാഗത്തിന്റെ ഹിന്ദി പതിപ്പിന് ബോളിവുഡിൽ മികച്ച പ്രതികരണമായിരുന്നു കിട്ടിയത്.
ഗോവയിൽ വച്ചാണ് ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചത്. അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് ഹൈദരാബാദിൽ അടുത്ത ആഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അജയ് ദേവ്ഗൺ നായകനായെത്തുന്ന ചിത്രത്തിൽ, തബു, ശ്രിയ ശരണ്‍, ഇഷ്ത ദത്ത എന്നിവരാണ് മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത നിഷികാന്ത് കാമത്ത് 2020 ഓഗസ്റ്റിൽ അസുഖത്തെ തുടർന്ന് മരിച്ചു. തുടർന്നാണ്, അഭിഷേക് പതക് ആ സ്ഥാനം ഏറ്റെടുത്തത്.
Post Your Comments