ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് മാർവലിന്റെ ‘ഡോക്ടർ സ്‌ട്രെയിഞ്ച് ഇൻ ദി മൾട്ടിവേഴിസ് ഓഫ് മാഡ്‌നെസ്’പ്രയാണം തുടരുന്നു. സാം റൈമി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജേഡ് ഹാലി ബാർട്ട്‌ലെറ്റും മൈക്കൽ വാൾഡ്രോണും ചേർന്നാണ്. ബെനഡിക്റ്റ് കമ്പർബച്ച്, എലിസബത്ത് ഓൾസൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ 28-ാമത്തെ ചിത്രമാണ് ‘ഡോക്ടർ സ്‌ട്രെയിഞ്ച് ഇൻ ദി മൾട്ടിവേഴിസ് ഓഫ് മാഡ്‌നെസ്’. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യത്തെ ഹൊറർ സിനിമ കൂടി ആണിത്.
ഡിസ്നിയുടെ സൂപ്പർഹിറ്റ് ചിത്രമായ ‘ദി ബാറ്റ്മാന്റെ’ കളക്ഷൻ റെക്കോർഡ് സിനിമ ഇതിനോടകം തന്നെ മറികടന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. 769 മില്യൺ യുഎസ് ഡോളറായിരുന്നു ‘ദി ബാറ്റ്മാന്റെ’ ബോക്‌സ് ഓഫീസ് കളക്ഷൻ. എന്നാൽ, ‘ഡോക്ടർ സ്‌ട്രെയിഞ്ച് ‘ ഒരു മാസത്തിനുള്ളിൽ 800 മില്യൺ ഡോളറിലധികം ബോക്‌സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കി. 2022 ലെ ഏറ്റവും മികച്ച കളക്ഷനാണിത്.
അമേരിക്കയിൽ നിന്ന് മാത്രം 350 മില്യണും, മറ്റ് രാജ്യങ്ങളിൽ നിന്ന് 465 മില്യൺ യുഎസ് ഡോളറും ചിത്രം നേടിയതായാണ് വിവരം. നിലവിലെ കണക്ക് പ്രകാരം ചിത്രം മില്യൺ കടന്ന് ബില്യൺ ആകാനും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
മെയ് ആറിന് റിലീസ് ചെയ്യുന്ന സിനിമയ്ക്ക് പ്രീബുക്കിങ്ങിലൂടെ ഇതുവരെ 10 കോടിയിലധികം രൂപ ലഭിച്ചുവെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.
Post Your Comments