നീണ്ട ഇടവേളയ്ക്ക് ശേഷം അനുഷ്ക ശർമ്മ വീണ്ടും ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു. പ്രശസ്ത ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജുലൻ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ‘ചക്ദാ എക്സ്പ്രസ്സ്’ എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക തിരിച്ചെത്തുന്നത്. അമ്മയായതിന് ശേഷമുള്ള അനുഷ്കയുടെ ആദ്യ ചിത്രമാണിത്.
കഴിഞ്ഞ ഏതാനും നാളുകളായി ചിത്രത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു നടി. ചിത്രത്തിന് വേണ്ടി താരം ക്രിക്കറ്റ് പരിശീലനവും നടത്തിയിരുന്നു. പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
ഇപ്പോളിതാ, ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ചിത്രീകരണം
ആരംഭിച്ചുവെന്ന വാർത്തയാണ് എത്തുന്നത്. ഇന്ത്യയിലും ഇംഗ്ലണ്ടിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. 30 ദിവസത്തെ ഷെഡ്യൂളിൽ ചിത്രീകരണത്തിനായി അനുഷ്ക യുകെയിലേക്ക് പോകുമെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. രാജ്യത്തിനായി ക്രിക്കറ്റ് കളിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ജുലൻ താണ്ടിയ വഴികളാണ് സിനിമ പറയുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ വനിത എന്ന റെക്കോർഡും ജുലന്റെ പേരിലാണ്. ഇതിന്റെ ബഹുമാനാർത്ഥം 2018ൽ, ജുലന്റെ പേരിൽ ഇന്ത്യൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.
Post Your Comments