ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായെത്തി മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അൻസിബ. ഇപ്പോൾ, മലയാളത്തിലും തമിഴിലും സജീവമാണ് താരം. മമ്മൂട്ടി നായകനായ സി.ബി.ഐ ദി ബ്രെയ്ൻ ആണ് നടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
ഇപ്പോളിതാ, തനിക്ക് നഷ്ടപ്പെട്ട സിനിമകളെക്കുറിച്ചും, ക്രഷ് തോന്നിയ നടനെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് അൻസിബ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറക്കുന്നത്. അവസാന നിമിഷം നഷ്ടപ്പെട്ട ഒരുപാട് സിനിമകൾ ഉണ്ടെന്നും അതിൽ സങ്കടം തോന്നിയിട്ടുണ്ടെന്നുമാണ് അൻസിബ പറയുന്നത്. കൂടാതെ ഏതെങ്കിലും നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും അത് മറ്റാരുമല്ല നടൻ സൂര്യയാണെന്നുമാണ് താരം പറയുന്നത്.
അൻസിബയുടെ വാക്കുകൾ:
അവസാന നിമിഷം നഷ്ടപ്പെട്ട കുറേ സിനിമകൾ ഉണ്ട്. ആദ്യം നഷ്ടപ്പെട്ട ചിത്രം സെല്ലുലോയ്ഡ് ആയിരുന്നു. അന്ന് ഞാൻ ചെറുതായിരുന്നു. എന്നെ സെലക്ട് ചെയ്തപ്പോൾ തന്നെ കമൽ സാർ പറഞ്ഞിരുന്നു ശരിക്കും ചെറിയ കണ്ണുള്ള ചുരുണ്ട മുടിയൊക്കെയുള്ള കുട്ടിയെ ആണ് വേണ്ടതെന്ന്.
നമ്മൾ എന്ന സിനിമയിൽ ഭാവന ചേച്ചിയെ മേക്ക് ഓവർ ചെയ്യിച്ചായിരുന്നു അഭിനയിപ്പിച്ചത്. അതുപോലെ ആർടിസ്റ്റിനെ കിട്ടിയില്ലെങ്കിൽ എനിക്ക് ആ കഥാപാത്രം ചെയ്യാമെന്ന് പറഞ്ഞിരുന്നു. എന്നാൽ, അവസാന നിമിഷം അവർക്ക് ചാന്ദ്‌നിയെ കിട്ടി. അങ്ങനെ എന്നെ റീപ്ലേസ് ചെയ്തു. അപ്പോൾ ഭയങ്കര സങ്കടമുണ്ടായിരുന്നു.
Post Your Comments