കങ്കണ റണൗത്തിനെ കേന്ദ്ര കഥാപാത്രമാക്കി റസ്‌നീഷ് റാസി ഒരുക്കിയ ചിത്രമായിരുന്നു ‘ധാക്കഡ്’. ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്. 80 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന് മൂന്ന് കോടി മാത്രമാണ് നേടാനായത്. 4,420 രൂപ മാത്രമാണ് ചിത്രത്തിന്റെ എട്ടാം ദിവസത്തെ കളക്ഷന്‍. മുംബൈയിലെ തിയറ്ററുകളില്‍ ഒരാഴ്ച കൂടിയേ ചിത്രം പ്രദര്‍ശിപ്പിക്കൂ എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസും പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സമീപിച്ചെങ്കിലും ഇതുവരെയും കരാറിന് ധാരണയായിട്ടില്ല.
ഇതിനിടെ, അടുത്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ്
കങ്കണ എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ‘എമര്‍ജന്‍സി’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
കങ്കണ തന്നെയാണ് ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും നിർവ്വഹിക്കുന്നതും കങ്കണയാണ്. കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. റിതേഷ് ഷായുടേതാണ് തിരക്കഥ.
‘ ഈ ചിത്രം ഒരു ജീവചരിത്ര സിനിമയല്ല. പൊളിറ്റിക്കല്‍ ഡ്രാമയാണ്. ഇത് ഒരു കാലഘട്ടത്തിന്റെ സിനിമയാണ്. നിലവിലെ ഇന്ത്യയുടെ സ്ഥിതി പുതുതലമുറക്ക് മനസിലാക്കാന്‍ കഴിയുന്ന പൊളിക്കല്‍ ഡ്രമയാണിത്’ , കങ്കണ പറഞ്ഞു.
Post Your Comments