CinemaGeneralIndian CinemaLatest News

ഏറ്റവും ഇഷ്ടപ്പെട്ട മലയാള ചിത്രം കുമ്പളങ്ങി നൈറ്റ്സ്, ഭീഷ്മപർവ്വത്തിൽ മമ്മൂക്കയുടേത് ഉഗ്രൻ പ്രകടനം: ആദിവി ശേഷ്

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥ പറയുന്ന ചിത്രമാണ് മേജർ. ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന സിനിമയിൽ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത് നടൻ ആദിവി ശേഷ് ആണ്. ഇപ്പോളിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കാൻ ഒരുപാട് വെല്ലുവിളികൾ ഉണ്ടായെന്നാണ് ആദിവി ശേഷ് പറയുന്നത്. ഇഷ്ടപ്പെട്ട മലയാള സിനിമകളെക്കുറിച്ചും നടൻ സംസാരിച്ചു. മേജറിന്റെ പ്രചാരണത്തിനായി കൊച്ചിയിൽ എത്തിയപ്പോഴാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

ആദിവി ശേഷിന്റെ വാക്കുകൾ:

ഞാൻ മലയാള സിനിമകൾ കാണാറുണ്ട്. അടുത്തകാലത്ത് ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ കുമ്പളങ്ങി നൈറ്റ്സാണ്. അയ്യപ്പനും കോശിയും എന്ന ചിത്രവും ഒരുപാട് ഇഷ്ടപ്പെട്ടു. ഭീഷ്മപർവ്വത്തിൽ മമ്മൂക്കയുടേത് ഉഗ്രൻ പ്രകടനമായിരുന്നു.

മേജർ എന്ന ചിത്രത്തെക്കുറിച്ച് പറയുകയാണെങ്കിൽ, സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കാൻ ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണൻ വലത് കൈ വശമുള്ള ആളാണ്. ഞാൻ ആകട്ടെ ഇടത് കയ്യും. അവിടെ മുതൽ എല്ലാ കാര്യങ്ങളിലും മാറ്റം കൊണ്ടുവരേണ്ടി വന്നു. ഞങ്ങളുടെ രണ്ടുപേരുടെയും ചിരി പോലും വ്യത്യസ്തമായിരുന്നു അതെല്ലാം മാറ്റിയെടുത്തു. കഥാപാത്രത്തോട് നീതി പുലർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

ഇന്ത്യക്കാർ ഇപ്പോഴും ബഹുമാനത്തോടെ നോക്കുന്ന വ്യക്തിയാണ് സന്ദീപ് ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളെ ഓർത്ത് എത്രമാത്രം ധീരനാണ് അദ്ദേഹമെന്ന് എല്ലാവരും പറയുന്നു. ജീവിതത്തിൽ എല്ലാ കാലത്തും മറ്റുള്ളവർക്കാണ് സന്ദീപ് ഉണ്ണികൃഷ്ണൻ പ്രാധാന്യം കല്പിച്ചത്. ആരെയും വെറുക്കുന്ന ശീലം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. സന്ദീപിന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമാണ് ഞാൻ സൂക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button