അൻപത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഇരട്ട പുരസ്കാരങ്ങളാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തെ തേടി എത്തിയത്. മികച്ച ജനപ്രിയ ചിത്രം, മികച്ച സംഗീത സംവിധായകൻ എന്നീ പുരസ്കാരങ്ങളാണ് സിനിമ നേടിയത്. ഹൃദയത്തിലെ പാട്ടുകളിലൂടെ ഹിഷാം അബ്ദുൽ വഹാബാണ് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയത്.
ഇപ്പോളിതാ, പുരസ്കാര നിറവിൽ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ. ചിത്രത്തിന് ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്നും, രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സിനിമ ഉണ്ടായതെന്നുമാണ് വിനീത് പറയുന്നത്.
വിനീത് ശ്രീനിവാസന്റെ വാക്കുകൾ:
ഹൃദയം എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ട്. രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഹൃദയം എന്ന ചിത്രം ഉണ്ടാകുന്നത്. എന്നും അപ്രതീക്ഷിതമായ സംഭവങ്ങള്‍ നടന്നിട്ടുള്ള സിനിമയാണിത്. കൊവിഡിന് മുമ്പ് ഷൂട്ട് തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് ഹൃദയം തിയേറ്ററുകളില്‍ എത്തിയത്. കൊവിഡ് കേസുകള്‍ വളരെ വലിയ രീതിയില്‍ ഉള്ളപ്പോഴാണ് ചിത്രം റിലീസ് ചെയ്തത്. വലിയ അനുഗ്രഹം പോലെയാണ് ചിത്രവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ നടന്നത്.
ഒരുപാട് ആളുകൾക്ക് പ്രാധാന്യമുള്ള സിനിമയായിരുന്നു ഹൃദയം. രണ്ട് വര്‍ഷത്തോളം എല്ലാവരും അതിനായി കാത്തിരുന്നു. ഇപ്പോള്‍ അതില്‍ എല്ലാവരും സന്തോഷിക്കുന്നുണ്ട്. അതില്‍ എനിക്കും സന്തോഷം.
Post Your Comments