അതെന്റെ ലൈഫല്ല, ഇതെന്റെ വൈഫാണ്: അവനവൻ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടുമെന്ന് ബാല

ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് പ്രണയം വെളിപ്പെടുത്തിയത്

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ച സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് പ്രണയം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ, അമൃതയുടെ മുൻ ഭർത്താവായ നടൻ ബാലയുടെ പേജിന് താഴെ അഭിപ്രായം ചോദിച്ച് ഒട്ടേറെ പേരെത്തി. ഇതിനു നടൻ നൽകിയ മറുപടി ശ്രദ്ധനേടുന്നു.

read also: ‘ഹോം’ സിനിമ ജൂറി കണ്ടിട്ടില്ലെന്ന വാദം തെറ്റ്, വേണമെങ്കിൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാം: പ്രേം കുമാർ

‘ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവൻ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താൽ നല്ലത് നടക്കും. ചീത്ത ചെയ്താൽ ചീത്തയേ കിട്ടുള്ളൂ. ഇന്ന് രാവിലെ കുറച്ച് പേർ വിളിക്കുന്നു. അതന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാൻ നന്നായി ഇപ്പോൾ ജീവിക്കുന്നു. അവർ അങ്ങനെ പോവുകയാണെങ്കിൽ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാൻ പ്രാർഥിക്കാം.’ ബാല സോഷ്യൽ മീഡിയയിൽ പറഞ്ഞു.

Share
Leave a Comment