തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ‘ഹോം’ എന്ന ചിത്രത്തെ അവഗണിച്ചതിനെതിരെ, രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. മികച്ച പ്രകടനം നടത്തിയിട്ടും അവാർഡ് നിരസിച്ചത്, രാഷ്ട്രീയപരമായ കാരണങ്ങളാലാണ് എന്നാണ് ഉയരുന്ന പ്രധാന വിമർശനം.
ഏറെ പ്രതീക്ഷകളോടെ മത്സര വിഭാഗത്തിൽ ഉണ്ടായിരുന്ന ചിത്രമാണ് ‘ഹോം’. ചിത്രത്തിലെ അഭിനയത്തിന്, ഇന്ദ്രൻസിനെ മികച്ച നടനുള്ള അവാർഡിന് പരിഗണിക്കുന്നതായി പ്രചാരണവും വന്നിരുന്നു. എന്നാൽ, അവാർഡ് പ്രഖ്യാപനം വന്നുകഴിഞ്ഞപ്പോൾ ചിത്രം തഴയപ്പെടുകയായിരുന്നു.
ഇപ്പോൾ ചിത്രത്തിനും, ഇന്ദ്രന്‍സിനും പുരസ്കാരം ലഭിക്കാത്തതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് അല്‍ഫോന്‍സ് പുത്രന്. ‘ഗുരു’ എന്ന ചിത്രത്തിലെ ഇലാമാ പഴം നല്കി നോക്കാമെന്നും, ചിലപ്പോള്‍ ജൂറിയുടെ കണ്ണ് തുറന്നേക്കാമെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ, അൽപ്പ സമയത്തിന് ശേഷം അൽഫോൻസ് പുത്രൻ തന്റെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
അൽഫോൺസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘ഇന്ദ്രന്‍സേട്ടാ, ഞാന്‍ ആറ് ജോലി ചെയ്തിട്ടും, ഉഴപ്പന് ആണെന്നാണ് അന്ന് അവര്‍ പറഞ്ഞത്. ഞാന്‍ അവരുടെ ചിന്തയില്‍ ഉഴപ്പന് ആയതു കൊണ്ട് പ്രേമം ടീമില്‍ വര്‍ക്ക് ചെയ്ത ഇരുപത്തിനാല് ക്രാഫ്റ്റില്‍ ഉള്ള ആര്‍ക്കും അവാര്‍ഡ് കൊടുത്തില്ല. ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടെ. ഞാന്‍ ‘ഗുരു’ സിനിമയിലെ ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രന്‍സേട്ടാ. ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം. ഒരു പക്ഷെ കണ്ണ് തുറന്നാല്ലോലെ’
Post Your Comments