ആദ്യ ചിത്രത്തിൽ നടൻ ഉണ്ണി മുകുന്ദനുമായുണ്ടായ പിണക്കം നീണ്ടുനിന്നത് പത്ത് വര്‍ഷമാണെന്ന് നടന്‍ രാഹുല്‍ മാധവ്. ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിനിടെയാണ് ഇരുവരും തമ്മില്‍ പിണങ്ങിയത്. ഒടുവില്‍ മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 12th മാനിന്റെ സെറ്റില്‍ വെച്ചാണ് ആ പ്രശ്‌നം പരിഹരിക്കപ്പെടുന്നതെന്ന് രാഹുല്‍ മാധവ് പറയുന്നു.
‘അത്രയും നിസ്സാരമായ ഒരു പ്രശ്നത്തിനാണ് ഞങ്ങള്‍ പിണങ്ങിയത്. അത് എന്താണെന്ന് പോലും പറയാന്‍ മാത്രം ഇല്ല. സത്യത്തില്‍ ആ കാരണം ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. മറ്റൊരാള്‍ കേട്ടാല്‍ കളിയാക്കും. അതുകൊണ്ട് പുറത്ത് പറയുന്നില്ല. എന്നാല്‍, ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് മുമ്പ് തന്നെ ആ പിണക്കം സംസാരിച്ച് പരിഹരിക്കേണ്ടിയിരുന്നു’.
Read Also:- ആസിഫ് അലിയുടെ ‘കുറ്റവും ശിക്ഷയും’ ഇന്നു മുതൽ തിയേറ്ററുകളിൽ
’12th മാനിന് ശേഷം റഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലും ഞാനും ഉണ്ണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. അനൂപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ഞങ്ങള്‍ വലിയ കമ്പനിയാണ്. ഉണ്ണി വണ്ടര്‍ഫുള്‍ പേഴ്സണാണ്. റഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്’ രാഹുല്‍ പറഞ്ഞു.
Post Your Comments