അന്‍പത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോജു ജോര്‍ജിനെയും ബിജുമേനോനെയും മികച്ച നടന്മാരായി തെരഞ്ഞെടുത്തു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോന് പുരസ്കാരം. നായാട്ട്, മധുരം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജോജുവിന് പുരസ്കാരം നേടിക്കൊടുത്തത്. ഭൂതകാലം സിനിമയിലെ അഭിനയത്തിന് രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ജനപ്രിയ കാലമൂല്യ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. ആവാസവ്യൂഹം ആണ് മികച്ച ചിത്രം. ജോജി എന്ന ചിത്രം സംവിധാനം ചെയ്ത ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ. ജോജിയിലെ അഭിനയത്തിന് ഉണ്ണി മായ പ്രസാദ് മികച്ച സ്വഭാവ നടിയായും, കള എന്ന ചിത്രത്തിലെ അഭിനയത്തിന് സുമേഷ് മൂര്‍ മികച്ച സ്വഭാവ നടനായും തെരഞ്ഞെടുക്കപ്പെട്ടു.
29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മറ്റ് അവാർഡുകൾ :
തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍ – ജോജി
തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം
ക്യാമറ- മധു നീലകണ്ഠന്‍- ചുരുളി
കഥ- ഷാഹി കബീര്‍- നായാട്ട്
സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം- അന്തരം
എഡിറ്റ്- ആന്‍ഡ്രൂ ഡിക്രൂസ്- മിന്നല്‍ മുരളി
കുട്ടികളുടെ ചിത്രം- കാടകം- സംവിധാനം സഹില്‍ രവീന്ദ്രന്‍
Post Your Comments