CinemaGeneralIndian CinemaKollywoodLatest News

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും സൗഹൃദം അതിന് തടസമല്ല, രജനികാന്ത് ഏറ്റവും അടുത്ത സുഹൃത്ത്: കമൽ ഹാസൻ

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജൂൺ മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിൻറെ ബാനറിൽ കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് വിക്രത്തിന്റെ നിർമ്മാണം. ലോകേഷും രത്നകുമാറും ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രെമോഷൻ തിരക്കുകളിലാണ് ഉലകനായകൻ കമൽ ഹാസൻ. ഇപ്പോളിതാ, വിക്രം സിനിമയുടെ ലോഞ്ചിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കമൽ ഹാസൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

സ്റ്റൈൽ മന്നൻ രജനികാന്തുമായുള്ള സൗഹൃദത്തെ കുറിച്ചാണ് കമൽ ഹാസൻ മനസ് തുറന്നത്. ‘രാഷ്ട്രീയവും സുഹൃത്ത് ബന്ധവും വ്യത്യസ്തമാണ്. രജനികാന്തുമായി എപ്പോഴും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ. വിക്രം സിനിമയുടെ ട്രെയ്ലർ ലോഞ്ചിന് വരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും, ആശംസകൾ അറിയിക്കാനും പരിപാടിയിൽ പങ്കെടുക്കാത്തതിനെ കുറിച്ച് വിശദീകരിക്കാനും രജനികാന്ത് വിളിച്ചിരുന്നു.

കൂടാതെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായും അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിനുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നു ആളാണ് ഞാൻ. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും സൗഹൃദം അതിന് തടസമല്ല‘, കമൽ ഹാസൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button