ജയസൂര്യയെ നായകനാക്കി അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജോൺ ലൂഥർ’ ഇന്നു മുതൽ തിയേറ്ററുകളിൽ. കേരളത്തില്‍ 150 സ്ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ് പി മാത്യുവും ക്രിസ്റ്റീന തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെഞ്ച്വറി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു അപകടത്തെ തുടര്‍ന്ന് ഒരു ചെവിക്ക് കേള്‍വിക്കുറവ് നേരിടുന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ജോലിയോട് ഏറെ ആത്മാര്‍ഥത പുലര്‍ത്തുന്ന ജോണ്‍ ലൂഥര്‍ അന്വേഷിക്കുന്ന രണ്ട് കേസുകളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
ദീപക് പറമ്പോൽ, സിദ്ദിഖ്, ശ്രീലക്ഷ്മി, ആത്മിയ രാജൻ, ദൃശ്യ രഘുനാഥ്, ശിവദാസ് കണ്ണൂർ, ശ്രീകാന്ത് മുരളി, പ്രമോദ് വെളിയനാട് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റോബി വർഗീസ് രാജ് ഛായാഗ്രഹണവും പ്രവീൺ പ്രഭാകർ ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് ഷാൻ റഹ്മാനാണ്.
പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോനാണ്. സൗണ്ട് ഡിസൈനിംഗ് വിക്കിയും, കിഷനും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. എം ആർ രാജാകൃഷ്ണൻ ഓഡിയോഗ്രഫിയും അജയ് മാങ്ങാട് കലാസംവിധാനവും നിർവ്വഹിക്കുന്നു. സരിത ജയസൂര്യയാണ്, ജയസൂര്യയ്ക്ക് വേണ്ടി വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത്. പിആർഒ- നവീൻ മുരളി.
Post Your Comments