CinemaGeneralIndian CinemaLatest News

അവസരം ലഭിക്കാൻ സംവിധായകർക്കൊപ്പം കിടക്ക പങ്കിടാൻ വരെ നടിമാർ തയ്യാറാണ്: വിവാദമായി സംവിധായകന്റെ പ്രസ്താവന

സിനിമയിൽ അവസരം ലഭിക്കാൻ സംവിധായകർക്കൊപ്പം കിടക്ക പങ്കിടാൻ വരെ തെലുങ്ക് നടിമാർ തയ്യാറാണെന്ന് തെലുങ്ക് സംവിധായകൻ ഗീത കൃഷ്ണ. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ വിവാദ പ്രസ്താവന നടത്തിയത്. തെലുങ്ക് സിനിമയിൽ മുൻനിരയിലെത്താൻ കിടക്ക പങ്കിടാൻ പോലും ഒരുപാട് തെലുങ്ക് നടിമാർ തയ്യാറാണെന്നായിരുന്നു സംവിധായകന്റെ പരാമർശം.

‘കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടിമാർ ഇങ്ങനെ കിടക്ക പങ്കിടുന്നതിനെ കുറിച്ച് സിനിമ മേഖലയിൽ വിവാദങ്ങൾ ഉയരുന്നുണ്ട്. ശ്രീ റെഡ്ഡിയെപ്പോലുള്ള നടിമാർ ഇതിനെതിരെ രംഗത്ത് എത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു’, ​ഗീതാ കൃഷ്ണ പറഞ്ഞു.

സംവിധായകന്റെ ഈ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴി വച്ചിരുക്കുന്നത്. സമൂ​ഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ പരാമർശം ചർച്ചയായിട്ടുണ്ട്.

1987 ൽ സങ്കീർത്തന എന്ന നാഗാർജ്ജുന ചിത്രം സംവിധാനം ചെയ്താണ് ഗീത കൃഷ്ണ സംവിധായകനായി അരങ്ങേറുന്നത്. ആദ്യത്തെ ചിത്രത്തിന് തന്നെ മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. തുടർന്ന് നിരവധി തമിഴ്, തെലുങ്ക് സിനിമകൾ സംവിധാനം ചെയ്തു. 2013 ൽ സംവിധാനം ചെയ്ത നിമിടങ്ങളാണ് അവസാന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button