ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും’ ഇന്നു മുതൽ തിയേറ്ററുകളിൽ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. മാര്‍ച്ച് ഫസ്റ്റിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആറാണ് നിര്‍മ്മാണം. ഷറഫുദ്ദീന്‍, സണ്ണി വെയ്ന്‍, രാജാമണി, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read Also:- ജയസൂര്യയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ജോൺ ലൂഥർ’ ഇന്നു മുതൽ 150 സ്ക്രീനുകളില്‍
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. ആദിവാസി ഭൂസമരവും ട്രെയിലറില്‍ ചര്‍ച്ചയാകുന്നുണ്ട്. കാസര്‍ഗോഡിനടുത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
Post Your Comments