പണം എല്ലാം സൂക്ഷിച്ചു വയ്ക്കും, പണം ഏറ്റവും കൂടുതൽ ചിലവാക്കുന്നത് യാത്ര ചെയ്യാനാണ്: വിനയ് ഫോർട്ട്

ആഡംബര ജീവിതത്തോട് താൽപ്പര്യമില്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. പണം ഏറ്റവും കൂടുതല്‍ ചിലവാക്കുന്നത് യാത്ര ചെയ്യാനാണെന്നും യാത്രയ്ക്ക് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കൂടുതല്‍ ഉപയോഗിക്കാനാണ് ഇഷ്ടമെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വിനയ് ഫോർട്ട് പറയുന്നു.

‘പണമെല്ലാം സൂക്ഷിച്ചു വയ്ക്കും. ആവശ്യമില്ലാതെ പണം കളയില്ല. രണ്ടായിരത്തില്‍ കൂടുതല്‍ വില വരുന്ന രണ്ടു മൂന്ന് ഷര്‍ട്ടൊക്കെ എനിക്ക് കാണൂ. ഒരു ത്രീഫോര്‍ത്ത്, അതിനൊപ്പം ഒരു ടീ ഷര്‍ട്ട്, ഒരു സണ്‍ ഗ്ലാസ് അതില്‍ ഞാന്‍ ഹാപ്പിയാണ്. പണം ഏറ്റവും കൂടുതല്‍ ചിലവാക്കുന്നത് യാത്ര ചെയ്യാനാണ്. എന്റെ ഭാര്യയ്ക്കും ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്’.

Read Also:- നല്ല സിനിമകൾ നമ്മുടെ കമ്പനിയിലൂടെ നിർമ്മിക്കപ്പെടണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്: പൃഥ്വിരാജ്

‘അല്ലാതെയുള്ള അടിച്ചു പൊളി ഒന്നും അങ്ങനെയില്ല. യാത്രയ്ക്ക് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കൂടുതല്‍ ഉപയോഗിക്കാനാണ് ഇഷ്ടം. ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. അല്ലാതെ പണം കുറഞ്ഞ കാര്യങ്ങളായത് കൊണ്ട് ഞാന്‍ ചൂസ് ചെയ്യുന്നതല്ല’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Share
Leave a Comment