BollywoodCinemaGeneralIndian CinemaLatest News

‘ഡ്രസ്സിംഗ് സെൻസ് പൂർണ്ണമായും മൂന്നാം തരം’: മലൈക അറോറയ്ക്ക് നേരെ സൈബർ ആക്രമണം

ഏറ്റവുമധികം ട്രോളുകൾ നേരിടാറുള്ള നടിമാരിലൊരാളാണ് ബോളിവുഡ് താരം മലൈക അറോറ. വസ്ത്രധാരണത്തിന്റെ പേരിലും മലൈക വിമർശനങ്ങൾ നേരിടാറുണ്ട്. ഇപ്പോളിതാ, വസ്ത്രധാരണത്തിന്റെ പേരിൽ വീണ്ടും സൈബർ ആക്രമത്തിന് ഇരയായിരിക്കുകയാണ് നടി. താരത്തിന്റെ വസ്ത്രധാരണത്തിനു നേരെ സോഷ്യൽ മീഡിയയിൽ മോശം കമന്റുകളാണ് വരുന്നത്. കരൺ ജോഹറിന്റെ 50-ാം പിറന്നാളിനോടനുബന്ധിച്ച് നടന്ന പാർട്ടിയിൽ പങ്കെടുത്ത താരങ്ങൾക്കൊപ്പം, മലൈക അറോറയുടെ ലുക്കും ഏറെ ശ്രദ്ധേയമായിരുന്നു. ഈ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ധരിച്ച വസ്ത്രത്തെക്കുറിച്ചാണ് മോശം കമന്റുകൾ വന്നത്. താരത്തിന് ഡ്രസ്സിംഗ് സെൻസ് തീരെയില്ലെന്നും, വൃത്തികെട്ട വസ്ത്രമാണെന്നുമാണ് കമന്റുകൾ.

പിങ്ക് നിറത്തിലുള്ള സാറ്റിൻ ബ്രേലെറ്റ് ടോപ്പും നിയോൺ ഗ്രീൻ ബ്ലേസറും മാച്ചിംഗ് ഷോർട്ട്സും പിങ്ക് ഹീൽസും ആണ് പിറന്നാൾ പാർട്ടിയ്ക്ക് മലൈക അണിഞ്ഞിരുന്നത്. തന്റെ വസ്ത്രധാരണത്തിൽ പുതിയ വ്യത്യസ്തതകൾ കൊണ്ട് വന്ന് ധീരമായ പ്രസ്താവനകൾ നടത്തുന്ന താരം കൂടിയാണ് മലൈക അറോറ. എന്നാൽ, തനിക്ക് ഇപ്പോൾ നേരിട്ടിരിക്കുന്ന ഈ സൈബർ അ‍ക്രമണങ്ങളിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ഡ്രസ്സിംഗ് സെൻസ് പൂർണ്ണമായും മൂന്നാം തരം’, ‘ഇത്രയും വൃത്തികെട്ട വസ്ത്രം’, ‘ഡ്രസ്സിംഗ് സെൻസ് വളരെ മോശം’, എന്നിങ്ങനെയുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതേസമയം, താരത്തിന് പിന്തുണ അറിയിച്ചു നിരവധിപേർ രം​ഗത്തെത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button