CinemaGeneralIndian CinemaLatest NewsMollywood

‘അനുമതിയില്ലെന്ന് അറിഞ്ഞിരുന്നില്ല’: വാ​ഗമൺ ഓഫ് റോഡ് റൈഡ് കേസിൽ ആർടിഒയ്ക്ക് മുന്നിൽ ഹാജരായി ജോജു ജോർജ്

വാ​ഗമൺ ഓഫ് റോഡ് റൈഡ് കേസിൽ ആർടിഒയ്ക്ക് മുന്നിൽ ഹാജരായി നടൻ ജോജു ജോർജ്. ചൊവ്വാഴ്ച രഹസ്യമായിട്ടാണ് ജോജു ഇടുക്കി ആർടിഒ ഓഫീസിലെത്തിയത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആർടിഒ ജോജുവിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടൻ ഹാജരായത്.

അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അറിയില്ലായിരുന്നു എന്നാണ് ജോജു നൽകിയ വിശദീകരണം. ഒരു എസ്റ്റേറ്റിനുള്ളിൽ ആയതിനാൽ മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന തരത്തിലല്ല വാഹനം ഓടിച്ചതെന്നും ജോജു പറഞ്ഞു.

ഓഫ് റോഡ് റൈഡിൽ പങ്കെടുത്തെന്ന് കാട്ടി, കഴിഞ്ഞ പത്താം തീയതിയാണ് ഇടുക്കി ആർടിഒ താരത്തിന് നോട്ടീസ് അയച്ചത്. ലൈസൻസും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം. ആറുമാസം വരെ ലൈസൻസ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ ജില്ല കളക്ടറും മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു.

ഇതിനിടെ, സംഭവത്തിൽ വാഗമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചു പേർ സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. ഓഫ് റോഡ് റൈഡിൽ പങ്കെടുത്തതിന് ജോജു ജോർജിനെതിരെയും സംഘാടകർക്കെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് പരാതി നൽകിയത്.

 

shortlink

Related Articles

Post Your Comments


Back to top button