സംവിധായകന്‍ ഹന്‍സല്‍ മെഹ്തയും സാമൂഹ്യ പ്രവര്‍ത്തക സഫീന ഹുസൈനും വിവാഹിതരായി. 17 വര്‍ഷത്തോളമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് ആൺകുട്ടികളുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ഹന്‍സല്‍ മെഹ്തയാണ് ഇരുവരും വിവാഹിതരായ സന്തോഷ വാർത്ത സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്.
‘അങ്ങനെ 17 വര്‍ഷത്തിന് ശേഷം, രണ്ട് കുട്ടികള്‍ വളര്‍ന്ന് അവരുടേതായ സ്വപ്നങ്ങള്‍ക്ക് പിറകെ യാത്രചെയ്യുന്ന ഈ അവസരത്തില്‍ ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ എല്ലായ്പ്പോഴും എന്നപോലെ ഇതും തികച്ചും അപ്രതീക്ഷിതമാണ്. ആത്യന്തികമായി മറ്റെല്ലാറ്റിനേക്കാളും സ്‌നേഹം വിജയിക്കുന്നു’, ഹന്‍സല്‍ മെഹ്ത സമൂഹ മാധ്യമത്തിൽ കുറിച്ചു. വിവാഹ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
1999ല്‍ പുറത്തിറങ്ങിയ ജയതേ ആണ് ഹന്‍സല്‍ മെഹ്തയുടെ ആദ്യ ചിത്രം. പിന്നീട്, മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്യുകയും ഏഴ് സിനിമകള്‍ക്കായി കഥയെഴുതുകയും ചെയ്തു. ഷാഹിദ്, സിമ്രാൻ, സിറ്റി ലൈറ്റ്സ് എന്നിവയാണ് ഹൻസൽ മെഹ്തയുടെ പ്രധാന സിനിമകൾ. ഷാഹിദ് എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.
Post Your Comments