BollywoodCinemaGeneralIndian CinemaLatest News

അന്ന് പ്രതിഫലം 1500 രൂപ, ഇന്ന് ആഗോള ബ്രാൻഡുകളുടെ അംബാസഡർ: ഐശ്വര്യ റായിയുടെ ആദ്യ മോഡലിങ്ങ് കോൺട്രാക്ട് പുറത്ത്

മോഡലിങ്ങിലൂടെ കരിയര്‍ തുടങ്ങി ലോകസുന്ദരിപട്ടം നേടി എടുത്ത താരമാണ് ഐശ്വര്യ റായ്. പിന്നീട്, സിനിമയിൽ അരങ്ങേറ്റം കുറിച്ചതോടെ താരത്തിന്റെ കരിയർ മാറി മറിഞ്ഞു. ലോകമെമ്പാടും ആരാധകരുള്ള ഐശ്വര്യ, വളരെ വേ​ഗം തന്നെ ബോളിവുഡിന്റെ ബ്യൂട്ടി ക്വീന്‍ ആയി മാറി. ഇപ്പോളും, സിനിമയിൽ സജീവ സാന്നിധ്യമായി തുടരുന്ന ഐശ്വര്യയുടെ തുടക്കകാലം അത്ര സുഖകരമായിരുന്നില്ല.

ഇപ്പോള്‍, ഒരു ഫോട്ടോഷൂട്ടിന് വരെ കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന നിലയിലേക്ക് എത്തിയെങ്കിലും തുടക്കത്തില്‍ തനിക്ക് ലഭിച്ചത് തുച്ഛമായ വരുമാനമാണെന്ന് ഐശ്വര്യ തന്നെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു.

ഇപ്പോളിതാ, 30 വർഷം മുൻപ് ഐശ്വര്യ മോഡലായ ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൊനാലി ബിന്ദ്രെ, തേജസ്വിനി കോലാപുരെ എന്നിവരെയും ചിത്രങ്ങളിൽ കാണാം. ചിത്രത്തോടൊപ്പം താരത്തിന് ലഭിച്ച ആദ്യ മോഡലിങ്ങ് കോൺട്രാക്ടിലെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. 1500 രൂപയാണ് അന്ന് ഐശ്വര്യയ്ക്ക് പ്രതിഫലമായി കിട്ടിയത്. കൃപ ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ ഐശ്വര്യ, മോഡലായി പ്രവര്‍ത്തിക്കാന്‍ എത്തിയെന്നാണ് ബില്ലില്‍ സൂചിപ്പിച്ചിരിക്കുന്നത്. ബില്ലിന്റെ അടിയില്‍ ഐശ്വര്യ ഒപ്പിട്ടിരിക്കുന്നത് വ്യക്തമായി കാണാം. ഈ ബില്ലും സോഷ്യൽ മീഡിയയിൽ തരം​ഗമാകുകയാണ്.

ആദ്യമായി മോഡലിങ്ങില്‍ പങ്കെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷം, 1994 ലാണ് ഐശ്വര്യ റായ് മിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button