CinemaGeneralIndian CinemaLatest News

ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്തു: ഭർത്താവിനും ഭർത്തൃപിതാവിനുമെതിരെ പരാതി നൽകി കന്നട നടി

ഭർത്താവും ഭർത്തൃപിതാവും തന്റെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി പ്രമുഖ കന്നട നടി രം​ഗത്ത്. ഇത് സംബന്ധിച്ച് ഇരുവർക്കുമെതിരെ നടി പൊലീസിൽ പരാതി നൽകി. നടി ചൈത്ര ഹല്ലികെരിയുടെ പരാതിയിൽ മൈസൂരുവിലെ ജയലക്ഷ്മിപുരം പോലീസ് അന്വേഷണം തുടങ്ങി.

തന്റെ അറിവില്ലാതെ ബാങ്ക് അക്കൗണ്ട് വഴി ഭർത്താവ് ബാലാജിയും ഭർത്തൃപിതാവും ചേർന്ന് സ്വർണവായ്പ എടുത്തുവെന്നാണ് നടിയുടെ പരാതി. വായ്പ എടുത്തിരിക്കുന്ന പൊതുമേഖലാ ബാങ്കിന്റെ ശാഖാ മാനേജർക്ക് സംഭവത്തിൽ പങ്കുണ്ടെന്നും പരാതിയിൽ പറയുന്നു.

2014 വരെ നടിയും കുടുംബവും മൈസൂരുവിലായിരുന്നു താമസം. പിന്നീട്, ബെംഗളൂരുവിലേക്ക് താമസം മാറ്റി. മൈസൂരുവിൽ താമസിച്ചിരുന്നപ്പോഴാണ് ഭർത്താവിന്റെ നിർദേശപ്രകാരം ബാങ്കിന്റെ ജയലക്ഷ്മിപുരം ശാഖയിൽ അക്കൗണ്ട് തുടങ്ങിയത്.

ബെംഗളൂരുവിലേക്ക് താമസം മാറിയശേഷം അക്കൗണ്ടിൽ താൻ ഇടപാടൊന്നും നടത്തിയിട്ടില്ലെന്നാണ് താരം പറയുന്നത്. എന്നാൽ, തന്റെ വ്യാജ ഒപ്പ് ഉപയോ​ഗിച്ച് ഭർത്താവും ഭർത്തൃപിതാവും വായ്പ എടുക്കുകയായിരുന്നെന്നാണ് നടിയുടെ ആരോപണം. സംഭവത്തിൽ പരാതിയുമായി പൊലീസിനെ സമീപിച്ച ശേഷം ഭർത്താവിൽ നിന്ന് തനിക്ക് വധഭീഷണി ഉണ്ടായതായും ചൈത്ര വെളിപ്പെടുത്തി.

 

shortlink

Related Articles

Post Your Comments


Back to top button