![](/movie/wp-content/uploads/2022/05/ii.png)
ലോകത്താകമാനം ആരാധകരുള്ള സയൻസ് ഫിക്ഷൻ സീരിസാണ് സ്‌ട്രേഞ്ചർ തിങ്സ്.
2016ൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ഹൊറർ ഡ്രാമ വിഭാഗത്തിൽ പെടുന്ന വെബ് സീരീസ് സ്ട്രീം ചെയ്യാൻ തുടങ്ങിയത്. ഇപ്പോളിതാ, ചിത്രത്തിന്റെ നാലാം സീസൺ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. നാലാം ഭാഗത്തിന്റെ ഒന്നാം വോളിയം മെയ് 27നാണ് റിലീസ് ചെയ്യുന്നത്. ആദ്യ വോളിയത്തിൽ ഏഴ് എപ്പിസോഡുകളാണ് ഉള്ളത്.
എന്നാൽ, സീരീസുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്ത് വരുന്ന മറ്റൊരു വാർത്ത ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തിയിരിക്കുകയാണ്. ഇന്ത്യൻ സംഗീതത്തിന്റെ തന്നെ ലെജൻഡ് ആയ ഇളയരാജ, സീരീസിന് പശ്ചാത്തല സംഗീതം ഒരുക്കും എന്ന റിപ്പോർട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇളയരാജ തന്റെ സോഷ്യൽ മീഡിയ പേജിൽ രസകരമായ ക്യാപ്ഷനോടെയാണ് ഈ വിവരം പങ്കുവച്ചത്. ‘രാജ കയ്യ വച്ചാ.. സ്‌ട്രേഞ്ചാ പോനതില്ല’, എന്നായിരുന്നു ഇളയരാജയുടെ ക്യാപ്ഷൻ.
80 കളിൽ അമേരിക്കയിലെ ഇന്ത്യാനയിലെ ഒരു സാങ്കൽപിക നഗരമായ ഹോക്കിൻസിലാണ് സ്‌ട്രേഞ്ചർ തിങ്സിന്റെ കഥ നടക്കുന്നത്. വിൽ എന്ന കഥാപാത്രത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളും, തുടർന്ന് അവന്റെ കുടുംബം നടത്തുന്ന അന്വേഷണവുമായിട്ടാണ് കഥ പുരോഗമിക്കുന്നത്.
Post Your Comments