CinemaGeneralIndian CinemaLatest NewsMollywood

ഒരാളെ പ്രണയിച്ചിരുന്നു, വീട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് ഒഴിവാക്കി: സുബി സുരേഷ്

മലയാളികൾക്ക് പ്രിയപ്പെട്ട നടിയും അവതാരകയുമാണ് സുബി സുരേഷ്. കോമഡി പരിപാടികളിലൂടെയാണ് സുബി മിനിസ്ക്രീനിലെത്തിയത്. പിന്നീട്, സിനിമയിലും താരം തിളങ്ങി. ഇപ്പോളിതാ, അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. മഴവിൽ മനോരമയിൽ ജഗദീഷ് അവതാരകനായി എത്തുന്ന ‘പണം തരും പടം’ എന്ന പരിപാടിയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിതത്തിൽ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നതെന്നാണ് സുബി പറയുന്നത്.

സുബിയുടെ വാക്കുകൾ:

ജീവിതത്തിൽ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നത്. വിവാഹം കഴിച്ചാൽ സമാധാനം പോകും എന്നല്ല. എനിക്ക് പ്രേമവിവാഹത്തോടാണ് താൽപര്യം. ഒരു പ്രണയം ഉണ്ടായിരുന്നു. വീട്ടുകാർക്കെല്ലാം അറിയാവുന്ന ആളാണ്. അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ പരസ്പര ധാരണയിൽ പിരിയുകയായിരുന്നു. ആദ്യം ഞാൻ തന്നെയാണ് അതു തിരിച്ചറിഞ്ഞത്.

എന്റെ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്റെ വരുമാനം കൊണ്ടാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. ആ സമയത്ത് ഞാൻ പ്രണയിക്കുന്ന ആൾ ചോദിച്ചത്, ‘അമ്മ ചെറുപ്പമല്ലേ, അമ്മയ്ക്ക് എന്തെങ്കിലും ജോലിക്കു പൊയ്ക്കൂടേ, ഞാൻ വേണമെങ്കിൽ ഒരു ജോലി ശരിയാക്കാം’ എന്നാണ്. ഞാൻ ആലോചിച്ചപ്പോൾ, എന്നെ വളരെ കഷ്ടപ്പെട്ടു വളർത്തിയതാണ് അമ്മ. ആ അമ്മ ഈ പ്രായത്തിൽ ഒരു ജോലിക്കു പോയി അധ്വാനിച്ച് കൊണ്ടുവന്നിട്ട് എനിക്കു കഴിക്കേണ്ട ആവശ്യമില്ല. അന്നു തൊട്ട് ഞാൻ ആ ബന്ധം ഒഴിവാക്കി.

‘നിന്റെ വിവാഹം ഞങ്ങളുടെ സ്വപ്നമാണ്. നിനക്കിഷ്ടപ്പെട്ട ഒരാളെ തിരഞ്ഞെടുത്തോളൂ, ജാതിയും മതവും ഒന്നും പ്രശ്നമല്ല‘, എന്നൊക്കെ ഇപ്പോൾ വീട്ടുകാർ പറയുന്നുണ്ട്. എന്നാൽ, എനിക്ക് പ്രേമം വരുന്നില്ല. എന്റെ പ്രേമത്തിന്റെ ക്ലച്ച് അടിച്ചുപോയെന്ന് തോന്നുന്നു. പക്ഷേ വിധി എന്നൊന്നുണ്ട്, നാളെ ഒരാളെ കണ്ടെത്തിക്കൂടെന്നില്ല.

shortlink

Related Articles

Post Your Comments


Back to top button