![](/movie/wp-content/uploads/2022/05/archana-kavi.jpg)
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പുരുഷാധിപത്യമുണ്ടെന്ന് നടി അര്‍ച്ചന കവി. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് സംഘടന ഒന്നും പഠിച്ചില്ലെന്ന്, നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേ യുവനടി നൽകിയ ലൈംഗിക പീഡനക്കേസ് സൂചിപ്പിച്ച്, അര്‍ച്ചന കവി പറഞ്ഞു. ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ പേര്, വിജയ് ബാബു പുറത്ത് പറഞ്ഞത് ദൗർഭാഗ്യകരമാണെന്നും താരം കൂട്ടിച്ചേർത്തു.
‘ഇതാദ്യമായല്ല ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. എന്നാല്‍, താരസംഘടനയായ അമ്മ അതില്‍ നിന്നൊന്നും പഠിച്ചില്ല. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. അതുപോലെ ഇരയുടെ പേര് വിജയ് ബാബു പറഞ്ഞത് ദൗർഭാഗ്യകരമാണ്. അതുപോലെ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളും. എനിക്ക് കഴിഞ്ഞ ദിവസം ദുരനുഭവം ഉണ്ടായെങ്കിലും, പോലീസിലും സിസ്റ്റത്തിലും വിശ്വാസമുണ്ട്’, അര്‍ച്ചന കവി വ്യക്തമാക്കി.
Post Your Comments